സൈ​ക്കി​ൾ ക്ല​ബ് ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, October 2, 2022 11:23 PM IST
ചവറ: ച​വ​റ വൈ​സ്മെ​ൻ ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഗാ​ന്ധി ജ​യ​ന്തി ദി​നാ​ഘോ​ഷ​വും, സൈ​ക്കി​ൾ ക്ല​ബ് ഉ​ദ്ഘാ​ട​ന​വും ന​ട​ന്നു. പ​ന്മ​ന സു​ന്ദ​രേ​ശ​ന്‍റെ അ​ധ്യ​ക്ഷ​തയി​ൽ ച​വ​റ ശ​ങ്ക​ര​മം​ഗ​ലം ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഗാ​ന്ധി അ​നു​സ്മ​ര​ണം ക്ല​ബ് പ്ര​സി​ഡന്‍റ് ആ​ൽ​ബ​ർ​ട്ട് ഡി​ക്രൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
എ​ന്‍റെ ജീ​വി​ത​മാ​ണ് എന്‍റെ സ​ന്ദേ​ശം എ​ന്ന ഗാ​ന്ധി സ​ന്ദേ​ശം ലോ​ക​ത്തി​ന് മാ​തൃ​ക​യാ​ണെ​ന്നും ലോ​ക​ത്ത് ശാ​ന്തി​യും സ​മാ​ധാ​ന​വും നി​റ​ഞ്ഞ സാ​ഹ​ച​ര്യം നി​ല​നി​ർ​ത്താ​ൻ ലോ​കം മു​ഴു​വ​ൻ ഗാ​ന്ധി സ​ന്ദേ​ശം പ്ര​ച​രി​പ്പി​ക്കേ​ണ്ട​തി​ന്‍റെ പ്രാ​ധാ​ന്യ​വും കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത​യാ​ണെ​ന്ന് അദ്ദേഹം പറഞ്ഞു.
ബി.​ശ​ശി​ബാ​ബു ഗാ​ന്ധി ജ​യ​ന്തി സ​ന്ദേ​ശം ന​ല്കി. മ​ധു​രം വി​ത​ര​ണം ന​ട​ത്തി. ച​വ​റ വൈ​സ് മെ​ൻ ക്ല​ബിന്‍റെ "വ്യാ​യാ​മം ആ​രോ​ഗ്യം സ​ന്തോ​ഷം എ​ല്ലാ​വ​ർ​ക്കും' എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യു​ള്ള സൈ​ക്കി​ൾ ക്ല​ബ് ഉ​ദ്ഘാ​ട​നം റി​ട്ട​. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്.​അ​ശോ​ക​ൻ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത് നി​ർ​വ​ഹി​ച്ചു
അ​ഡ്വ.​അ​മ​ർ​പ്ര​ശാ​ന്ത്,ജെ​റോം നെ​റ്റോ,ബി.​അ​നി​ൽ​കു​മാ​ർ,എ​ൻ​ജി​നീ​യ​ർ രാ​ധാ​കൃ​ഷ്ണ​ൻ, വേ​ണു​ഗോ​പാ​ൽ .ഡി. ​ട്ര​ഷ​റി ഓ​ഫീ​സ​ർ, ഈ.​ബ​ഷീ​ർ​കു​ട്ടി, സേ​തു​മാ​ധ​വ​ൻ, ട്ര​ഷ​ർ. രാ​ജു അ​ഞ്ജു​ഷ എന്നിവർ പ്രസംഗിച്ചു.