ജീ​വ​ന​ക്കാ​ർ​ക്ക് സം​സ്ഥാ​ന സ​ർ​ക്കാ​ർ ഡി​എ കു​ടി​ശി​ക ന​ൽ​ക​ണം
Monday, October 3, 2022 11:02 PM IST
കു​ണ്ട​റ: ജീ​വ​ന​ക്കാ​രു​ടെ​ ക്ഷ​മ​ബ​ത്ത കേ​ന്ദ്ര​സ​ർ​ക്കാ​ർ 38ശ​ത​മാ​ന​മാ​ക്കി വ​ർ​ധി​പ്പി​ച്ച​പ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ നാ​ലു ഗ​ഡു​കു​ടി​ശി​ക വ​രു​ത്തി​യി​രി​ക്കു​ക​യാ​ണെ​ന്നും ഇ​ത് അ​ടി​യ​ന്തി​ര​മാ​യി അ​നു​വ​ദി​ക്ക​ണ​മെ​ന്നും കെ​ജിഇ​യു കൊ​ല്ലം ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
ഉ​പ​ഭോ​ക്തൃ വി​ല​സൂ​ചി​ക​യി​ലെ വ​ർ​ധ​ന ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ ക്ഷാ​മ​ബ​ത്ത നി​ശ്ച​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന ഇ​ട​തു​പ​ക്ഷ സ​ർ​ക്കാ​ർ സം​സ്ഥാ​ന ജീ​വ​ന​ക്കാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളോ​ട് പി​ന്തി​രി​പ്പ​ൻ സ​മീ​പ​ന​മാ​ണ് കാ​ട്ടു​ന്ന​തെ​ന്നും കു​ടി​ശി​ക ക്ഷാ​മ​ബ​ത്ത പൂ​ർ​ണ​മാ​യും അ​നു​വ​ദി​ക്ക​ണ​മെ​ന്നും ജി​ല്ലാ പ്ര​സി​ഡന്‍റ് എ ​ആ​രീ​സ്, സെ​ക്ര​ട്ട​റി ശാം​ദേ​വ് ശ്രാ​വ​ണം എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.