മർദിച്ച വനപാലകരെ സർവീസിൽ നിന്ന് മാറ്റി നിർത്തണം: ജനകീയ സമരസമിതി
1246063
Monday, December 5, 2022 10:59 PM IST
ആര്യങ്കാവ്: പുതുശേരി വീട്ടിൽ സന്ദീപ് മാത്യുവിനെ അകാരണമായി മർദിച്ച വനപാലകരെ സർവീസിൽ നിന്ന് മാറ്റി നിർത്തുക, സന്ദീപിനെതിരായ കള്ളക്കേസ് പിൻവലിയ്ക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ സമരസമിതി ആര്യങ്കാവ് റെയ്ഞ്ച് ഓഫീസ് പടിക്കൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ആര്യങ്കാവ് സെന്റ് മേരീസ് ഇടവക വികാരി ഫാ.ഫിലിപ് തയ്യിൽ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുജാ തോമസ് അധ്യക്ഷത വഹിച്ചു. സമരസമിതി രക്ഷാധികാരികളായ സണ്ണി ജോസഫ്, മാമ്പഴത്തറ സലീം, ആർ.പ്രദീപ്, പി.ബി.അനിമോൻ, കൺവീനർ മത്തായി തോമസ്, ജി.വിജയകുമാർ, വി.പ്രദീപ്, രാജേന്ദ്രൻ നായർ, തോമസ് മൈക്കിൾ, എ.ജോസഫ് എന്നിവർ പ്രസംഗിച്ചു.
ആവശ്യങ്ങൾ ചൂണ്ടിക്കാട്ടി സമരസമിതി തയാറാക്കിയ നിവേദനം എംപി, എംഎൽഎ എന്നിവരുടെ സാന്നിധ്യത്തിൽ മുഖ്യമന്ത്രിയ്ക്കും വനം മന്ത്രിയ്ക്കും നൽകാനും തീരുമാനിച്ചു.