കൊല്ലം ശ്രീ നാരായണ കോളജില്‍ സംഘര്‍ഷം: 14 പേര്‍ക്ക് പരിക്ക്
1246663
Wednesday, December 7, 2022 11:09 PM IST
കൊല്ലം: എസ്എന്‍ കോളേജില്‍ എസ്എഫ്ഐ- എഐഎസ്എഫ് പ്രവർത്തകർ തമ്മിൽ സംഘര്‍ഷം. 14 പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റെന്ന് എഐഎസ്എഫ് നേതൃത്വം അറിയിച്ചു.
സാരമായി പരിക്കേറ്റ മൂന്നു വിദ്യാര്‍ഥികളെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇന്നലെ രാവിലെ 11.30 ഓടെയായിരുന്നു സംഭവം. കോളേജ് യൂണിയന് തിെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതിനന്റെ വൈരാഗ്യത്തില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നുവെന്ന് എഐഎസ്എഫ് നേതൃത്വം ആരോപിച്ചു.
കോളേജില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ക്ക് പുറമെ ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്എഫ്ഐ നേതാക്കള്‍ വരെ മര്‍ദിച്ചുവെന്ന് എഐഎസ്എഫ് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കമ്പിവടിയും ഇടിക്കട്ടയും അടക്കമുള്ള മാരകായുധങ്ങളും ഇവരുടെ പക്കലുണ്ടായിരുന്നുവെന്നും എഐഎസ്എഫ് പ്രവർത്തകർ ആരോപിച്ചു.
കഴിഞ്ഞ ദിവസം നടന്ന കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എഐഎഫ്എഫിലെ 15 പേർ വിജയിക്കുകയുണ്ടായി. ഇതിൽ പ്രകോപിതരായാണ് എസ്എഫ്ഐക്കാർ ആക്രമണം അഴിച്ചു വിട്ടതെന്ന് പറയപ്പെടുന്നു. ഈസ്റ്റ് പോലീസ് കേസെടുത്തു. സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ കോളജ് പരിസരത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിൽ ഇന്ന് എഐഎസ്എഫ് വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ജില്ലാ പ്രസിഡന്റ് അനന്തു എസ്. പോച്ചയിലും സെക്രട്ടറി എ. അഥിനും അറിയിച്ചു.