കു​ടി​വെ​ള്ള ക്ഷാമം; ഓന്തുപച്ചയിൽ കി​ണ​ര്‍ നി​ര്‍​മി​ച്ചു നൽകി
Friday, December 9, 2022 11:09 PM IST
കു​ള​ത്തൂ​പ്പു​ഴ: കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​യ പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ലം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി കു​ടി​വെ​ള്ള കി​ണ​ര്‍ നി​ര്‍​മ്മി​ച്ചു കൈ​മാ​റി. വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യാ​ണ് കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ലാ​യ കു​ടും​ബ​ങ്ങ​ള്‍​ക്ക് കി​ണ​ര്‍ നി​ര്‍​മ്മി​ച്ചു ന​ല്‍​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ഓ​ന്തു​പ​ച്ച സ്വ​ദേ​ശി ഷ​ഫീ​ക്കി​നും കു​ടും​ബ​ത്തി​നു​മാ​യി​നി​ര്‍​മി​ച്ച കു​ടി​വെ​ള്ള കി​ണ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ന​ലൂ​ര്‍ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ക​മാ​ല്‍ ചോ​ഴി​യ​ക്കോ​ട് നി​ര്‍​വഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗം ഉ​ദ​യ​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഷെ​ഫീ​ക്ക് ചോ​ഴി​യ​ക്കോ​ട്, പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് അ​ഷ​റ​ഫ് ഹ​നീ​ഫ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.