ആയിരവില്ലി പാറ സമരം 226 ദിവസം പിന്നിട്ടു
1262540
Friday, January 27, 2023 11:55 PM IST
ചെറിയവെളിനല്ലൂർ: ആയിരവില്ലി പാറ ഖനനം ചെയ്യുന്നതിന് അധികൃതർ നൽകിയ എൻഒസി പിൻവലിക്കണമെന്നു ആവശ്യപ്പെട്ടുകൊണ്ടു ചെറിയവെളിനല്ലൂരിൽ നടന്നു വരുന്ന സത്യാഗ്രഹ സമരം 226 ദിവസം പിന്നിട്ടു. രാവിലെ നടന്ന സമ്മേളനം വാളിയോട് ജേക്കബ് ഉദ്ഘാടനം ചെയ്തു.
ജെയിംസ്.എൻ.ചാക്കോ, അജയൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു. ഇന്നലത്തെ സത്യാഗ്രഹത്തിൽ പങ്കെടുത്തത് ആയിരവില്ലി പാറ പരിസ്ഥിതി സംരക്ഷണ സമിതിയുടെ നേതാക്കളായ 15 പേർ ആയിരുന്നു. വൈകുന്നേരം നടന്ന സമാപന സമ്മേളനം യുവ കലാ സാഹിതിയുടെ ജില്ലാ സെക്രട്ടറി ഷിബു ഉദ്ഘാടനം ചെയ്തു. കെ.ബി.അജയകുമാർ, മുഹമ്മദ് റഷീദ്, മധു, ടോംസ്.എൻ.ചാക്കോ, സജീവൻ തുടങ്ങിയവർ പ്രസംഗിച്ചു. ബഹു ജനങ്ങൾ 31 നു കളക്ടറേറ്റ് പിക്കറ്റ് ചെയ്യുമെന്ന് സമര സമിതി അറിയിച്ചു.
സംഗീത നിറവ് ഇന്ന്
കൊല്ലം: ഫൈൻ ആർട്സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിന് ഫാസ് ഓഡിറ്റോറിയത്തിൽ സംഗീത നിറവ് കരോക്കെ സംഗീത പരിപാടി നടക്കുമെന്ന് സെക്രട്ടറി പ്രദീപ് ആശ്രാമം അറിയിച്ചു.