ദുർഗാപുരി മാടൻകോവിലിൽ മകര ഉത്സവം ഇന്നു മുതൽ
1262786
Saturday, January 28, 2023 10:39 PM IST
ഉമയനല്ലൂർ: പന്നിമൺ ദുർഗാപുരി മാടൻകോവിലിലെ മകര ഉത്സവം ഇന്നു മുതൽ ഫെബ്രുവരി ഏഴുവരെ നടക്കും. ദിവസവും രാവിലെ പഞ്ചഗവ്യം, ഇളനീർ, പനിനീർ, ഭസ്മം, കുങ്കുമം, തേൻ, പാൽ, നെയ്യഭിഷേകങ്ങൾ നവകം, പഞ്ചഗവ്യം, കലശം, മ്യത്യുഞ്ജയഹോമം, ഗണപതി ഹോമം, ഭഗവതിസേവ, ഭദ്രകാളീസേവ, ദീപാരാധന, പടുക്ക, നിറപ്പറ, അന്നദാനം എന്നിവ ഉണ്ടാകും. ഫെബ്രുവരി മൂന്ന് വരെ രാവിലെയും വൈകുന്നേരവും തോറ്റംപാട്ട് നടക്കും.
ഇന്ന് വൈകുന്നേരം മാലപ്പുറംപ്പാട്ട്, ഒന്നിന് കൊന്ന് തോറ്റ് തോറ്റംപ്പാട്ട്, മൂന്നു മുതൽ അഞ്ചുവരെ പറയ്ക്കെഴുന്നള്ളിപ്പ്, അൻപ്പൊലി, മൂന്നിന് അമ്പലപ്പുഴ അക്ഷര ജ്വാലയുടെ നാടകം സ്വർണമുഖി.
നാലിന് രാത്രി ഒമ്പതിന് തിരുവനന്തപുരം സംസ്കൃതിയുടെ നാടകം ബോധിവ്യക്ഷതണലിൽ, അഞ്ചിന് തൈപ്പൂയ കാവടി ശോഭായാത്ര, അൻപ്പൊലി എഴുന്നള്ളത്ത്, ആറിന് ആയില്യപൂജകൾ, ക്ഷേത്രം ചാരിറ്റബിൾ അനുമോദന സദസ് പതക്കം വൈകുന്നേരം പടുക്ക സമർപ്പണ ഘോഷയാത്ര, രാത്രി ഒനതിന് തിരുവനന്തപുരം തനിമയുടെ നാടൻപാട്ട് തിറയാട്ട പെരുമ.
ഏഴിന് രാവിലെ ഉരുൾ വഴിപാട്, ആനയൂട്ട്, വൈകുന്നേരം അഞ്ചിന് ശിങ്കാരിമേളങ്ങൾ, പഞ്ചവാദ്യം, വണ്ടി കുതിര, ഫ്ളോട്ട്, ഗജവീരൻ , അർധനാരീശ്വരനൃത്തം, വിവിധ ക്ഷേത്ര കലാരൂപങ്ങൾ എന്നിവ അണിനിരക്കുന്ന കെട്ടുകാഴ്ച. വൈകുന്നേരം കരോക്കെ ഗാനമേള, രാത്രി ഏഴിന് ആറാട്ട് താലപ്പൊലി ഘോഷയാത്ര, രാത്രി സേവ, രാത്രി 10 ന് ആലപ്പുഴ ബീറ്റ്സ് അവതരിപ്പിക്കുന്ന ഗാനമേള.
10 ന് മറുകൊട ഉത്സവം ഭദ്രകാളിഊട്ട്, ഗുരുസി, മാടൻ ഊട്ട്, 18 ന് ശിവരാത്രി ആഘോഷം എന്നിവ നടത്തുന്നതാണെന്ന് ക്ഷേത്ര ഭരണ സമിതിയും ക്ഷേത്ര ഉത്സവ ഭരണ സമിതിയും അറിയിച്ചു.