ആർച്ച് ബിഷപ് ബെൻസിഗർ ഫുട്ബോൾ ടൂർണമെന്റ്
1262791
Saturday, January 28, 2023 10:39 PM IST
കൊല്ലം: ദൈവദാസൻ അർച്ച് ബിഷപ് അലോഷ്യസ് മരിയ ബെൻസിഗർ 159 - ജന്മദിനാചണത്തോടനുബന്ധിച്ച് ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. കൊല്ലം രൂപത ഹെറിറ്റേജ് കമ്മീഷൻ സംഘടിപ്പിച്ച ടൂർണമെന്റിൽ രൂപതയിലെ ഇടവകളിലെ ആൾട്ടർ ബോയ്സ് ഫുട്ബോൾ മത്സരത്തിൽ പങ്കെടുത്തു.
രാവിലെ ഒന്പതോടെ കൊല്ലം വേളാങ്കണ്ണികൂരിശടിയിൽ പ്രാർഥനയോടെ ടൂർണമെന്റ് ചടങ്ങുകൾ ആരംഭിച്ചു. ബിഷപ് ജോസഫ് സ്പതതി നഗറിൽ ഹെറിറ്റേജ് കമ്മീഷൻ ഡയറകടർ റെവ. ഡോ. ബൈജൂ ജൂലീയാൻ ടൂർണമെന്റ് കിക്കോഫ് ചെയ്ത് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഫാ. ജോളി എബ്രഹാം, ഫാ. സിയോൺ, ഫാ. സാംസൺ എഡിസൺ, ഫാ. ജോ അലക്സ് , ഫാ.ജോർജ് റോബിൻസൺ, ഇ.എമ്മേഴ്ൺ, സാബു ബെനഡിക്ട്, റോണാ റിബോറ, റിനീഷ് എന്നിവർ നേത്യത്വം നൽകി.