യു​വാ​വി​ന്‍റെ മ​ര​ണം: ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി തെ​ളി​വെ​ടു​ത്തു
Sunday, January 29, 2023 11:11 PM IST
ച​വ​റ: പോ​ലീ​സി​ന്‍റെ മാ​ന​സി​ക പീ​ഡ​നം മൂ​ലം യുവാവ് ജീ​വ​നൊ​ടു​ക്കി എ​ന്ന് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണ​ത്തെ തു​ട​ര്‍​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി.​ ച​വ​റ കു​രി​ശൂം മൂ​ട് സ്വ​ദേ​ശി അ​ശ്വ​ന്ത് വി​ജ​യ​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഡീ​ഷ​ണ​ല്‍ എ​സ്പി ​സോ​ണി ഉ​മ്മ​ന്‍ കോ​ശി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് എ​ത്തി​യ​ത്.
ച​വ​റ പോ​ലി​സ് സ്റ്റേ​ഷ​നി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍ പ​രി​ശോ​ധി​ക്കു​ക​യും അ​ശ്വ​ന്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ബ​ന്ധു​ക്ക​ളു​ടെ​യും മൊ​ഴി​യെ​ടു​ത്തു. ഉ​ന്ന​തപോ​ലി​സു​ദ്യോ​ഗ​സ്ഥ​ന്‍റെ മ​ക​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​യ​തി​നെ തു​ട​ര്‍​ന്ന് കി​ട്ടി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വ്യാ​ഴാ​ഴ്ച അ​ശ്വ​ന്തി​നെ ച​വ​റ പോ​ലി​സ് വി​ളി​ച്ചു വ​രു​ത്തി ചോ​ദ്യം ചെ​യ്യു​ക​യും ഫോ​ണ്‍ ക​സ്റ്റ​ഡി​യി​ൽ എ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​ തു​ട​ര്‍​ന്ന് വെ​ള്ളി​യാ​ഴ്ച അ​ശ്വ​ന്തി​നെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തു​കയാ​യി​രു​ന്നു. പോ​ലീ​സി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണ​മാ​ണ് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി മൊ​ഴി​യെ​ടു​ത്ത​ത്.