ചാത്തന്നൂരിൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ശി​ല്പ​ശാ​ല​യും
Sunday, January 29, 2023 11:11 PM IST
ചാ​ത്ത​ന്നൂ​ർ : റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര സാ​മൂ​ഹ്യ​നീ​തി മ​ന്ത്രാ​ല​യം, ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ ല​ഹ​രി​വി​മു​ക്ത ചി​കി​ത്സാ കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത​ആ​ഭി​മു​ഖ്യ​ത്തി​ൽ മ​ദ്യ-​മ​യ​ക്കു​മ​രു​ന്ന് വി​രു​ദ്ധ ശി​ല്പ​ശാ​ല ന​ട​ത്തി.
ശ്രീ​നി​കേ​ത​നി​ൽ ന​ട​ത്തി​യ ശി​ല്പ​ശാ​ല​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ത്തി​ക്ക​ര ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​രി​ത പ്ര​താ​പ് നി​ർ​വ​ഹി​ച്ചു. മു​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ഗി​രി​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ അ​നി​ൽ​കു​മാ​ർ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഇ​ത്തി​ക്ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ സി​നി​അ​ജ​യ​ൻ, ഡോ. മെ​ൽ​വി​ൽ, സു​രേ​ഷ് എ​സ്, സ​ധ​ന​കു​മാ​രി, ന​ഴ്‌​്സിം​ഗ് സൂ​പ്ര​ണ്ട് ശാ​ന്ത​മ്മ, കൃ​ഷ്ണ​കു​മാ​രി, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു
മ​ദ്യ -മ​യ​ക്കു​മ​രു​ന്ന് ശി​ല്പ​ശാ​ല​ക്കും, 30 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന സൗ​ജ​ന്യ ല​ഹ​രി വി​മു​ക്ത ചി​കി​ത്സാ ക്യാ​മ്പി​നും സൈ​ക്യാ​ട്രി​സ്റ്റ് ഡോ​. സു​ജ​ൻ റ്റി ​രാ​ജ് നേ​തൃ​ത്വം ന​ൽ​കും.