മൺട്രോതുരുത്തിലെ കെടിഡിസി റിസോർട്ട് സംരക്ഷിക്കണം
1265164
Sunday, February 5, 2023 10:48 PM IST
കുണ്ടറ: മൺട്രോതുരുത്തിലെ കെടിഡിസി റിസോർട്ട് സംരക്ഷിക്കണമെന്ന് ആവശ്യം. ദിവസവും വിദേശികൾ ഉൾപ്പെടെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ വന്നുപോകുന്ന ലോക ടൂറിസം ഭൂപടത്തിൽ സ്ഥാനം നേടിയ മൺട്രോതുരുത്തിൽ അഷ്ടമുടി കായലിനോട് ചേർന്ന് സ്ഥിതിചെയ്യുന്ന പട്ടംതുരുത്ത് വെസ്റ്റ് വാർഡിൽ കെടിഡിസിയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടും ഒരേക്കറോളം സ്ഥലവും കാട് കയറി ഈഴജന്തുക്കളുടെ താവളമായിട്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.
സംരക്ഷിക്കാൻ ആളില്ലാത്തതിനാൽ കെട്ടിടങ്ങൾ ജീർണാവസ്ഥയിലായി. കോടികൾ ചെലവിട്ടത് നിഷ്ഫലമായി. അടിയന്തിരമായി മൺട്രോതുരുത്തിലെ കെടിഡിസിയുടെ ഏക റിസോർട്ട് സംരക്ഷിക്കണമെന്ന് കെപിസിസിസി വിചാർ വിഭാഗ മൺട്രോ തുരുത്ത് മണ്ഡലം കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
ചെയർമാൻ കന്നിമേൽ അനിൽ കുമാർ അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ അരവിന്ദൻ നായർ, ബിനീഷ് എഡിസൺ, മനോജ്ഷാജി, അതുൽ, അഖിൽ നാഥ് തുടങ്ങിയവർ പ്രസംഗിച്ചു.