രക്തസാക്ഷിത്വ ദിനാചരണവും സാംസ്കാരിക സദസും
1265190
Sunday, February 5, 2023 11:08 PM IST
പാരിപ്പള്ളി: യുവകലാസാഹിതി ചാത്തന്നൂർ മണ്ഡലം കമ്മിറ്റി കല്ലുവാതുക്കൽ സമുദ്രതീരം വയോജന കേന്ദ്രത്തിൽ മഹാത്മജിയുടെ 75-ാം രക്തസാക്ഷിത്വ ദിനാചരണവും സാംസ്കാരിക സദസും സംഘടിപ്പിച്ചു.
യുവകലാസാഹിതി ജില്ലാ സെക്രട്ടറിയും കവിയുമായ ബാബു പാക്കനാർ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചാത്തന്നൂർ മണ്ഡലം പ്രസിഡന്റ് ജി. ദിവാകരൻ അധ്യക്ഷനായിരുന്നു.
ഗാന്ധി ജീവിക്കുന്ന രക്തസാക്ഷി എന്ന വിഷയത്തിൽ റിട്ട. ലേബർ കമ്മീഷണർ എസ്. തുളസീധരൻ പ്രബന്ധം അവതരിപ്പിച്ചു. മണ്ഡലം സെക്രട്ടറി ആദിച്ചനല്ലൂർ സുരേഷ്, രാജു കൃഷ്ണൻ എസ്. ആർ. മണികണ്ഠൻ, ഡോ. ആർ. ജയചന്ദ്രൻ, ബി. ശശിധരൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ചന്ദന ദേശീയോദ്ഗ്രഥന ഗാനങ്ങൾ ആലപിച്ചു. ഗാന്ധിജിയെപ്പറ്റി എഴുതിയ കവിതകളുടെ ആലാപനവും നടന്നു.