ജില്ലയില്‍ ആദ്യ ജലബജറ്റ് തയാറാക്കി മുഖത്തല ബ്ലോക്ക്
1280292
Thursday, March 23, 2023 11:06 PM IST
കൊല്ലം: ജില്ലയില്‍ ജലബജറ്റ് തയാറാക്കിയ ആദ്യ തദ്ദേശസ്വയംഭരണ സ്ഥാപനമാണ് മുഖത്തല ബ്ലോക്ക് പഞ്ചായത്ത്.
ഓരോ പ്രദേശത്തെയും ജലത്തിന്റെ ലഭ്യതയും വിനിയോഗവും അടിസ്ഥാനമാക്കിയാണ് ഇത് തയാറാക്കുന്നത്.
രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും പദ്ധതി ആവിഷ്കരിക്കും. ജലലഭ്യത വര്‍ധിപ്പിക്കുന്നതിനും ഉപയോഗം ക്രമപ്പെടുത്തുന്നതിനും ശാസ്ത്രീയ അടിത്തറയോടുകൂടിയ ജനകീയ പ്രവര്‍ത്തനമാണ് ലക്ഷ്യം. മഴവെള്ള ലഭ്യത, വിവിധ ജലസ്രോതസുകള്‍, മഴവെള്ള സംഭരണം, കിണറുകളും കുഴല്‍ക്കിണറുകളും ഭൂവിനിയോഗം, വിവിധതരം ജലവിതരണം, കൃഷി, ജലസേചന രീതികള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താണ് ബജറ്റ് തയാറാക്കിയിരിക്കുന്നത്.