അ​ധ്യാ​പ​ക നി​യ​മ​നം
Friday, March 24, 2023 11:08 PM IST
കൊല്ലം: ച​ന്ദ​ന​ത്തോ​പ്പി​ലു​ള്ള ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​നി​ല്‍ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ധ്യാ​പ​ക​രെ നി​യ​മി​ക്കു​ന്നു. ഇ​ന്‍​ഡ​സ്ട്രി​യ​ല്‍ ഡി​സൈ​ന്‍ / വി​ഷ്വ​ല്‍ ക​മ്മ്യൂ​ണി​ക്കേ​ഷ​ന്‍ / ഫൈ​ന്‍ ആ​ര്‍​ട്‌​സ് / അ​പ്ലൈ​ഡ് ആ​ര്‍​ട്‌​സ് / ആ​ര്‍​ക്കി​ടെ​ക്ച​ര്‍ / ഇ​ന്‍റ​റാ​ക്ഷ​ന്‍ ഡി​സൈ​ന്‍ / ന്യൂ ​മീ​ഡി​യ സ്റ്റ​ഡീ​സ് / ഡി​സൈ​ന്‍ മാ​നേ​ജ്‌​മെ​ന്‍റ്/ എ​ര്‍​ഗ​ണോ​മി​ക്‌​സ് / ഹ്യൂ​മ​ന്‍ ഫാ​ക്ട​ര്‍ എ​ഞ്ചി​നീ​യ​റി​ങ് / ഇ​ന്ത്യ​ന്‍ ക്രാ​ഫ്റ്റ് സ്റ്റ​ഡീ​സ് അ​നു​ബ​ന്ധ​മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ഞ്ചി​നീ​യ​റി​ങ് അ​ഥ​വാ ഡി​സൈ​ന്‍ വി​ഷ​യ​ങ്ങ​ളി​ല്‍ ഒ​ന്നാം ക്ലാ​സോ​ടെ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​മോ ത​ത്തു​ല്യ വി​ഷ​യ​ങ്ങ​ളി​ല്‍ ബി​രു​ദാ​ന​ന്ത​ര ഡി​പ്ലോ​മ​യോ ഉ​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം.
അ​ധ്യാ​പ​ന/ വ്യ​വ​സാ​യി​ക മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്ത​ന​പ​രി​ച​യ​മു​ള്ള​വ​ര്‍​ക്ക് മു​ന്‍​ഗ​ണ​ന. വി​ശ​ദ​മാ​യ ബ​യോ​ഡാ​റ്റ സ​ഹി​തം പ്രി​ന്‍​സി​പ്പ​ല്‍, കേ​ര​ളാ സ്റ്റേ​റ്റ് ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഡി​സൈ​ന്‍ ച​ന്ദ​ന​ത്തോ​പ്പ്, കൊ​ല്ലം വി​ലാ​സ​ത്തി​ല്‍ 28ന് ഉച്ചകഴിഞ്ഞ് മൂ​ന്നി​ന​കം അ​പേ​ക്ഷ ല​ഭി​ക്ക​ണം. വി​വ​ര​ങ്ങ​ള്‍​ക്ക് www.ksid.ac.in