കുണ്ടറ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ നടത്തുന്ന ജനാധിപത്യവിരുദ്ധ നിലപാടിൽ പ്രതിഷേധിച്ച് കോൺഗ്രസ് കിഴക്കേ കല്ലട- ചിറ്റുമല മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി.
മാർത്താണ്ഡപുരത്തുനിന്ന് ആരംഭിച്ച പ്രകടനത്തിന് കിഴക്കേക്കല്ലട മണ്ഡലം പ്രസിഡണ്ട് ചന്ദ്രൻ കല്ലട, ചിറ്റുമല മണ്ഡലം പ്രസിഡന്റ് രാജു ലോറൻസ് എന്നിവർ നേതൃത്വം നൽകി. ചിറ്റുമലയിൽ ചേർന്ന യോഗത്തിൽ രാജു ലോറൻസ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ കല്ലട രമേശ്, കല്ലട വിജയൻ, കല്ലട ഫ്രാൻസിസ്, ഷാജി വെള്ളാപ്പള്ളി, സജി വള്ളാക്കോണം തുടങ്ങിയവർ പ്രസംഗിച്ചു.