സ്കോൾ കേരള ഡി​പ്ലോ​മ കോ​ഴ്സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Thursday, March 30, 2023 11:00 PM IST
കൊല്ലം: സ്‌​കോ​ള്‍ കേ​ര​ള​യി​ല്‍ ആ​രം​ഭി​ക്കു​ന്ന ഡി​പ്ലോ​മ ഇ​ന്‍ യോ​ഗി​ക് സ​യ​ന്‍​സ് ആ​ന്റ് സ്‌​പോ​ര്‍​ട്‌​സ് യോ​ഗ കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
യോ​ഗ്യ​ത ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി/ ത​ത്തു​ല്യം. പ്രാ​യ​പ​രി​ധി 17 -50 വ​യ​സ്. ഒ​രു​വ​ര്‍​ഷ​മാ​ണ് കോ​ഴ്സ് കാ​ലാ​വ​ധി. പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ 10 വ​രെ​യും, പി​ഴ​യോ​ടെ 20 വ​രെ​യും www.scolekerala. org മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.
ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​നു ശേ​ഷം ര​ണ്ടു ദി​വ​സ​ത്തി​ന​കം നി​ര്‍​ദി​ഷ്ട രേ​ഖ​ക​ള്‍ സ​ഹി​ത​മു​ള്ള അ​പേ​ക്ഷ എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ സ്‌​കോ​ള്‍ കേ​ര​ള, വി​ദ്യാ​ഭ​വ​ന്‍, പൂ​ജ​പ്പു​ര, തി​രു​വ​ന​ന്ത​പു​രം-12 എ​ന്ന വി​ലാ​സ​ത്തി​ലോ, ജി​ല്ലാ കേ​ന്ദ്ര​ത്തി​ലോ നേ​രി​ട്ട് അ​ല്ലെ​ങ്കി​ല്‍ സ്പീ​ഡ്/​ര​ജി​സ്‌​ട്രേ​ഡ് ത​പാ​ല്‍ മാ​ര്‍​ഗം അ​യ​ക്കാം. കൂടുതൽ വിവരങ്ങൾക്ക് 0474 2798982 എന്ന നന്പരിൽ ബന്ധപ്പെടണം.