കുണ്ടറ: പെരിനാട് ഗ്രാമപഞ്ചായത്ത് പരിധിയിൽ അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ,കൊടി തോരണങ്ങൾ, ബാനറുകൾ എന്നിവ ആറിനു മുൻപ് സ്വന്തംഉത്തരവാദിത്വത്തിലും ചെലവിലും നീക്കം ചെയ്യേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു. അല്ലാത്തപക്ഷം പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.