പു​ഴ​യൊ​ഴും വ​ഴി​യേ -പു​ഴ ന​ട​ത്തം ഇ​ന്ന് കരുനാഗപ്പള്ളിയിൽ
Sunday, June 4, 2023 6:47 AM IST
ക​രു​നാ​ഗ​പ്പ​ള്ളി : കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ സം​സ്കൃ​തി പ​രി​സ്ഥി​തി ക്ല​ബ്‌ എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ പു​ഴ​യൊ​ഴും വ​ഴി​യേ എ​ന്ന​പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പു​ഴ ന​ട​ത്തം ഇ​ന്ന് രാ​വി​ലെ എട്ടിന് ​ക​ന്നേ​റ്റി ബോ​ട്ട് ടെ​ർ​മി​ന​ലി​ന് സ​മീ​പം ന​ട​ക്കും.​ പു​ഴ​യ​റി​വ് പ​ഠ​നം, വി​ത്ത് ശേ​ഖ​ര​ണം, വി​ത്ത് പ​ന്ത് നി​ർ​മാ​ണം, നാ​ട്ട​റി​വ് വി​വ​ര​ശേ​ഖ​ര​ണം, പു​ഴ​യു​ടെ കൈ​വ​ഴി​ക​ൾ- ഡോ​ക്ക്യു​മെ​ന്‍റേ​ഷ​ൻ, സാം​സ്‌​കാ​രി​ക കൂ​ട്ടാ​യ്മ എ​ന്നി​വ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കും.​

സി.​ആ​ർ. മ​ഹേ​ഷ്‌ എംഎ​ൽഎ പ​രി​പാ​ടി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.​ കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യക്ഷ​നാ​കും.​ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കോ​ട്ട​യി​ൽ രാ​ജു, ഗ്ര​ന്ഥ​കാ​ര​ൻ പി.​കെ.​അ​നി​ൽ​കു​മാ​ർ, താ​ലൂ​ക്ക് ലൈ​ബ്ര​റി കൗ​ൺ​സി​ൽ സെ​ക്ര​ട്ട​റി വി.​വി​ജ​യ​കു​മാ​ർ, ന​ഗ​ര​സ​ഭാ കൗ​ൺ​സി​ല​ർ ശാ​ലി​നി രാ​ജീ​വ​ൻ, ഫോ​ക് ലോ​ർ അ​വാ​ർ​ഡ് ജേ​താ​വ് ഉ​ല്ലാ​സ് കോ​വൂ​ർ, കെ​ന്ന​ടി സ്കൂ​ൾ മാ​നേ​ജ​ർ മാ​യാ​ശ്രീ​കു​മാ​ർ, പിടിഎ ​പ്ര​സി​ഡ​ന്‍റ് കാ​ട്ടൂ​ർ ബ​ഷീ​ർ, സം​സ്കൃ​തി പ​രി​സ്ഥി​തി ക്ല​ബ്‌ കോ ​ഓ​ർ​ഡി​നേ​റ്റ​ർ സു​ധീ​ർ ഗു​രു​കു​ലം, സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല സെ​ക്ര​ട്ട​റി .ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും.