ഉ​ത്സവ ല​ഹ​രി​യി​ൽ ഓ​ണാ​ട്ടു​ക​ര; ഓ​ച്ചി​റ 28-ാം ഓ​ണാ​ഘോ​ഷം ഇ​ന്ന്
Monday, September 25, 2023 11:02 PM IST
ക​രു​നാ​ഗ​പ്പ​ള്ളി: ഓ​ച്ചി​റ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ലെ ഇ​രു​പ​ത്തി എ​ട്ടാം ഓ​ണ​ഉത്സ​വ​ത്തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ക്കു​ന്ന കാ​ള​കെ​ട്ടു​ത്സ​വ​ത്തി​ന് കെ​ട്ടു​രു​പ്പ​ടി​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കി​ ഓ​ണാ​ട്ടു​ക​ര നി​വാ​സി​ക​ൾ.

ക​രു​നാ​ഗ​പ്പ​ള്ളി, കാ​ർ​ത്തി​ക​പ്പ​ള്ളി, മ​വേ​ലി​ക്ക​ര താ​ലൂ​ക്കു​ക​ളി​ൽ​പ്പെ​ട്ട അ​ൻ​പ​ത്തി എ​ട്ടു ക​ര​ക​ളി​ൽ നി​ന്നു​ള്ള ഇ​രു​നൂ​റി​ൽപ​രം ന​ന്ദികേ​ശ​ന്മാ​രെയാണ് ഓ​ച്ചി​റ പ​ട​നി​ല​ത്ത് എ​ത്തി​ക്കു​ന്ന​ത്.​ ഓ​രോ ക​ര​ക്കാ​രും മ​ത്സ​ര​ബു​ദ്ധി​യോ​ടെ കാ​ള​ക​ളെ അ​ണി​യി​ച്ചൊ​രു​ക്കു​ക​യും ചെ​ണ്ട-​പ​ഞ്ചാ​രി-​പാ​ണ്ടി മേ​ള​ങ്ങ​ളു​ടെ അ​ക​മ്പ​ടി​യോ​ടു​കൂ​ടി ആ​ഘോ​ഷ​പൂ​ര്‍​വം ക്ഷേ​ത്ര​ത്തി​ലേ​ക്ക് ആ​ന​യി​ച്ചു കൊ​ണ്ടു വ​രികയും ചെയ്യും.

ഒ​റ്റ​ത്ത​ടി​യി​ൽ നി​ർ​മ്മി​ച്ച മു​ഖ​വും, ച​ട്ട​ത്തി​ൽ കെ​ട്ടു കാ​ള​യെ നി​ര്‍​മ്മി​ച്ച് വൈ​ക്കോ​ല്‍ പൊ​തി​ഞ്ഞ​ശേ​ഷം ചു​മ​പ്പ്, വെ​ള്ള നി​റ​ത്തി​ലു​ള്ള തു​ണി​കൊ​ണ്ടു മൂ​ടി​കെ​ട്ടി​യ ശ​രീ​ര​വു​മാ​ണ് കെ​ട്ടു കാ​ള​ക​ള്‍​ക്കു​ള്ള​ത്. പ​ല വി​ധ​ത്തി​ല്‍ അ​ല​ങ്ക​രി​ച്ച് മ​ണി മാ​ല​യു​മ​ണി​യി​ച്ചാ​ണ് പ​ട​നി​ല​ത്ത് എ​ത്തി​ക്കു​ന്ന​ത്. കൈവെ​ള്ള​യി​ൽ എ​ടു​ക്കാ​വു​ന്ന​തു​മു​ത​ൽ അം​ബ​ര​ചും​ബി​ക​ളാ​യ കെ​ട്ടു കാ​ള​ക​ളെ വ​രെ​യാ​ണ് കെ​ട്ടുകാ​ള സ​മി​തി​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​ത്. ഏ​റെ സ​മി​തി​ക​ളും നേ​ർ​ച്ച​യാ​യാ​ണ് പ​ര​ബ്ര​ഹ്മ​ത്തി​നു മു​ന്നി​ൽ കെ​ട്ടു​കാ​ള​ക​ളെ സ​മ​ർ​പ്പി​ക്കു​ന്ന​ത്.

ഒ​രു മാ​സ​ത്തെ വ്ര​താ​നു​ഷ്ഠാ​ന​ങ്ങ​ളോ​ടെ​യാ​ണ് കെ​ട്ടു​കാ​ള​ക​ളെ നി​ർ​മി​ക്കു​ന്ന​ത്. ഓ​രോ കാ​ള​മൂ​ട്ടി​ലും പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ പ​ന്ത​ലി​ൽ ഭാ​ഗ​വ​ത പാ​രാ​യ​ണം, അ​ന്ന​ദാ​നം, വി​ശേ​ഷാ​ൽ പൂ​ജ​ക​ളും വ​ഴി​പാ​ടു​ക​ളും ന​ട​ന്നു വ​രു​ന്നു.​ ഇന്ന് രാ​വി​ലെ ത​ന്നെ കെ​ട്ടു​രു​പ്പ​ടി​ക​ളെ അ​താ​തു ക​ര​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ര​ബ്ര​ഹ്മ ക്ഷേ​ത്ര​ത്തി​ൽ എ​ത്തി​ക്കും.