എം​സി റോ​ഡി​ല്‍ വാ​ഹ​നാ​പ​ക​ടം: നി​ര​വ​ധി​പേ​ര്‍​ക്ക് പ​രി​ക്ക്
Wednesday, September 27, 2023 12:10 AM IST
അ​ഞ്ച​ല്‍ : എംസി റോ​ഡി​ല്‍ ച​ട​യ​മം​ഗ​ലം കു​രി​യോ​ട് നെ​ട്ട​ത്ത​റ​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 11.30 ഓ​ടെയാണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

മു​ന്നി​ല്‍ പോ​വു​ക​യാ​യി​രു​ന്ന ലോ​റി​യി​ലേ​ക്ക് കെഎ​സ്​ആ​ര്‍ടി​സി സൂ​പ്പ​ര്‍ ഫാ​സ്റ്റ് ബ​സ് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. അ​പ​ക​ട​ത്തി​ല്‍ ഇ​രു​പ​തോ​ളം യാ​ത്ര​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഇ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ലാ​യി പ്ര​വേ​ശി​പ്പി​ച്ചു.

പ​രി​ക്കേ​റ്റ ഒ​രാ​ളു​ടെ നി​ല ഗു​രു​ത​ര​മാ​ണ്. നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ര്‍​ന്നാ​ണ് പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​ക​ളി​ല്‍ എ​ത്തി​ക്കു​ക​യും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ക​യും ചെ​യ്ത​ത്. ബ​സ് ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​യാ​ണ് അ​പ​ക​ട​ത്തി​നു ഇ​ട​യാ​ക്കി​യ​ത്.

നി​ര​ന്ത​രം അ​പ​ക​ട​മു​ണ്ടാ​കു​ന്ന മേ​ഖ​ല​യാ​ണ് എംസി റോ​ഡി​ല്‍ നെ​ട്ട​ത്ത​റ ഭാ​ഗം. അ​പ​ക​ടം ഒ​ഴി​വ​ക്ക​നാ​യ് റോ​ഡ്‌ സു​ര​ക്ഷ വി​ഭാ​ഗം ന​ട​പ​ടി സ്വീ​ക​രി​ക്ക​ണം എ​ന്ന് നാ​ട്ടു​കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.