കൊട്ടാരക്കര: തൃക്കണ്ണാ മംഗൽ ഇ റ്റി സി റോഡിൽ കാലപ്പഴക്കം ചെന്ന തകര മരം ഒടിഞ്ഞു വീണ് ഗതാഗതം തടസപ്പെട്ടത് അഞ്ച് വർഷം മുൻപാണ് .നാട്ടുകാരുടെ പരാതികളെ തുടർന്ന് അന്ന് അധികൃതരെത്തി മരം മുറിച്ചു മാറ്റി.
എന്നാൽ ഇതിന്റെ അവശേഷിക്കുന്ന കുറ്റിയും തടിയും നീക്കം ചെയ്തിതില്ല.ഇതിപ്പോൾ വാഹനയാത്രക്ക് അപകട ഭീഷണിയുയർത്തുകയാണ്. ഒടിഞ്ഞ മരം മുറിച്ചു മാറ്റി ഗതാഗത യോഗ്യമാക്കിയെങ്കിലും മര കുറ്റി റോഡിലേയ്ക്ക് തള്ളി കിടക്കുന്നതു മൂലംവാഹന യാതക്കാർക്ക് തടസമാകുന്നു .അഞ്ച് വർഷമായി ഈ മരത്തടി ഇവിടെ കിടക്കുന്നു. പ്രദേശത്ത് തെരുവുവിളക്കുകൾ പ്രകാശിക്കാറുമില്ല.വെളിച്ച കുറവ് ഉണ്ടായതിനാൽ ബൈക്ക് യാത്രക്കാർക്കാണ് അപകടങ്ങൾ സംഭവിക്കുന്നത്.