ക​റു​ത്ത ക​ക്ക​യും ക​ല്ലു​മ്മേ​ക്കാ​യും ഒ​ഴി​വാ​ക്കി ക​ക്ക​ വാ​ര​ലി​ന് നി​രോ​ ധ​നം
Friday, December 1, 2023 12:23 AM IST
കൊല്ലം: ജി​ല്ല​യി​ല്‍ ഇ​ന്ന് മു​ത​ല്‍ ഫെ​ബ്രു​വ​രി 29 വ​രെ ക​ക്ക​വാ​രു​ന്ന​ത് ജി​ല്ലാ ക​ള​ക്ട​ര്‍ നി​രോ​ധി​ച്ചു. ക​റു​ത്ത ക​ക്ക, ക​ല്ലു​മ്മേ​ക്കാ​യ എ​ന്നി​വ​യെ ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി. മ​ഞ്ഞ ക​ക്ക വ​ള​രു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് ഇ​ക്കൊ​ല്ല​ത്തെ നി​രോ​ധ​നം ബാ​ധ​കം.

താ​ന്നി​പ്ര​ദേ​ശ​ത്തി​ന്‍റെ തെ​ക്ക്മു​ത​ല്‍ മ​ണി​യം​കു​ളം റെ​യി​ല്‍​പാ​ല​ത്തി​ന് പ​ടി​ഞ്ഞാ​റു​ള്ള പ​ര​വൂ​ര്‍ കാ​യ​ല്‍ പ്ര​ദേ​ശം, അ​ഷ്ട​മു​ടി​കാ​യ​ലി​ന്‍റെ ഭാ​ഗ​മാ​യ ച​വ​റ​കാ​യ​ല്‍ പൂ​ര്‍​ണ​മാ​യും, സെ​ന്‍​ട്ര​ല്‍​കാ​യ​ല്‍ അ​ഴി​മു​ഖം മു​ത​ല്‍ വ​ട​ക്കോ​ട്ട് പു​ളി​മൂ​ട്ടി​ല്‍ ക​ട​വ്, തെ​ക്ക് മ​ണ​ലി​ക​ട​വ് വ​രെ, തെ​ക്ക്-​പ​ടി​ഞ്ഞാ​റ് കാ​വ​നാ​ട് ബൈ​പാ​സ് പാ​ലം വ​രെ (പ്രാ​ക്കു​ളം​കാ​യ​ല്‍ ഉ​ള്‍​പ്പ​ടെ), കാ​യം​കു​ളം കാ​യ​ലി​ല്‍ ടി ​എ​സ് ക​നാ​ല്‍ അ​ഴീ​ക്ക​ല്‍ പാ​ലം മു​ത​ല്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ് അ​ഴി​മു​ഖം വ​രെ, വ​ട​ക്ക്-​കി​ഴ​ക്ക് ആ​യി​രം​തെ​ങ്ങ് ഫി​ഷ്ഫാം ക​ഴി​ഞ്ഞു​ള്ള ടി ​എം തു​രു​ത്ത് വ​രെ​യു​മാ​ണ് നി​രോ​ധ​നം.

ഇ​വി​ട​ങ്ങ​ളി​ല്‍ നി​ന്ന് നി​രോ​ധ​ന​കാ​യ​ല​ള​വി​ല്‍ മ​ഞ്ഞ​ക​ക്ക വാ​ര​ല്‍-​വി​പ​ണ​നം, ഓ​ട്ടി​വെ​ട്ട​ല്‍-​ശേ​ഖ​ര​ണം, പൊ​ടി​ക​ക്ക​ശേ​ഖ​ര​ണം എ​ന്നി​വ ശി​ക്ഷാ​ര്‍​ഹ​മാ​ണെ​ന്ന് ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​റി​യി​ച്ചു.