ഗ്രാ​ൻ​ഡ് പേ​രെന്‍റ്സ് ഡേ ​ആ​ഘോ​ഷ​മാ​ക്കി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂൾ
Sunday, December 3, 2023 4:17 AM IST
ശാ​സ്താം​കോ​ട്ട : ശാ​സ്താം കോ​ട്ട രാ​ജ​ഗി​രി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഗ്രാ​ൻ​ഡ് പേ​രെ​ന്‍റ്സ് ഡേ ​ആ​ഘോ​ഷ​മാ​യി ന​ട​ന്നു.​

അ​ണു​കു​ടും​ബ​ങ്ങ​ളി​ൽ ജീ​വി​ക്കു​ന്ന ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ​ക്ക് അ​വ​രു​ടെ അ​പ്പൂ​പ്പ​ന​മ്മൂ​മ്മ മാ​രു​മാ​യി സു​ദൃ​ഢ​മാ​യ ഒ​രു ബ​ന്ധം ഉ​ണ്ടാ​കേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത വ്യ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ​പ​തി​നെ​ട്ടു വ​ർ​ഷ​മാ​യി ബ്രൂ​ക്ക് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ളി​ൽ ഗ്രാ​ൻ​ഡ് പേ​രെ​ന്‍റ്​സ് ഡേ ​ആ​ഘോ​ഷി​ച്ചു വ​രു​ന്നു.

അ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി​യാ​ണ് ഈ ​വ​ർ​ഷ​വും ഗ്രാ​ൻ​ഡ് പേ​രെ​ന്‍റ് സ് ഡേ ​ബ്രൂ​ക്കി​ന്‍റെ ഭാ​ഗ​മാ​യ​ത്.​ത​ല​മു​റ​ക​ളു​ടെ വി​ട​വ് നി​ക​ത്തു​വാ​നാ​യി, കു​ട്ടി​ക​ളി​ൽ മു​ത്ത​ശിക്ക​ഥ​ക​ളി​ലൂ​ടെ ഭാ​വ​ന​യും ധാ​ർ​മിക മൂ​ല്യ​ങ്ങ​ളും ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ടെ വെ​ളി​ച്ച​ത്തി​ൽ ഓ​ർ​മി​പ്പി​ച്ചു കൊ​ണ്ട് ഗ്രാ​ൻ​ഡ് പേ​രെ​ന്‍റ് സ് ഡേ ​ആ​ഘോ​ഷ​മാ​യി ന​ട​ന്ന​പ്പോ​ൾ കു​ട്ടി​ക​ൾ​ക്ക് മാ​ത്ര​മ​ല്ല അ​പ്പൂ​പ്പ​ന​മ്മൂ​മ്മ​മാ​ർ​ക്കും അ​തൊ​രു വേ​റി​ട്ട അ​നു​ഭ​വ​മാ​യി മാ​റി.