‘കൊ​ല്ലം ന​മ്മു​ടെ ഇ​ല്ലം’പ​ദ്ധ​തി​ക്ക് വ​യ​ലാ എ​ൻ​വി​യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി
Thursday, September 5, 2024 5:56 AM IST
അ​ഞ്ച​ല്‍: "കൊ​ല്ലം ന​മ്മു​ടെ ഇ​ല്ലം" പ​ദ്ധ​തി​ക്ക് വ​യ​ലാ എ​ൻ​വി യു​പി സ്കൂ​ളി​ൽ തു​ട​ക്ക​മാ​യി. ഒ​രു വ​ര്‍​ഷം നീ​ളു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി തു​ട​ക്കം കു​റി​ച്ചു. കൊ​ല്ലം ജി​ല്ല രൂ​പീ​ക​രി​ച്ച് 75 വ​ർ​ഷം പി​ന്നി​ടു​ന്ന വേ​ള​യി​ൽ ജി​ല്ല​യു​ടെ സ​വി​ശേ​ഷ​ത​ക​ൾ, ച​രി​ത്ര​ങ്ങ​ള്‍, ഐ​തീ​ഹ​ങ്ങ​ള്‍ എ​ന്നി​വ പു​തു​ത​ല​മു​റ​യെ പ​രി​ച​യ​പ്പെ​ടു​ത്തു​ന്നതാണ് പദ്ധതി.

ജി​ല്ല​യി​ലെ ച​രി​ത്ര​പ​ര​വും ഭൂ​മി​ശാ​സ്ത്ര​പ​ര​വു​മാ​യി പ്രാ​ധാ​ന്യ​വു​മു​ള്ള സ്ഥ​ല​ങ്ങ​ൾ കു​ട്ടി​ക​ൾ സ​ന്ദ​ർ​ശി​ച്ച് പ​ഠ​നം ന​ട​ത്തു​ന്ന പ​ദ്ധ​തി വി​ദ്യാ​ര്‍​ഥി​ക​ൾ​ക്ക് പ്ര​യോ​ജ​ന​ക​ര​മാ​കു​മെ​ന്ന് മന്ത്രി ചി​ഞ്ചു റാ​ണി പ​റ​ഞ്ഞു.


പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​രാ​മാ​നു​ജ​ൻ​പി​ള്ള അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ച​ൽ ഉ​പ​ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ എ. ​ജ​ഹ്ഫ​റു​ദീ​ൻ, സ്കൂ​ൾ മാ​നേ​ജ​ർ കെ.​ജി. വി​ജ​യ​കു​മാ​ർ, വ​യ​ലാ ശ​ശി, ബി. ​സു​രേ​ന്ദ്ര​ൻ പി​ള്ള, ബി. ​രാ​ജീ​വ്‌, എ​ൻ. തങ്ക​പ്പ​ൻ പി​ള്ള, കെ.​വി. മ​നു​മോ​ഹ​ൻ, എ​ബി​ൻ വ​ർ​ഗീ​സ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൊ​ല്ലം ന​മ്മു​ടെ ഇ​ല്ലം പ​ദ്ധ​തി​യു​ടെ ആ​ദ്യ യാ​ത്ര സം​ഘം കോ​ട്ടു​ക്ക​ൽ ഗു​ഹാ​ക്ഷേ​ത്രം സ​ന്ദ​ർ​ശി​ച്ചു.