കൊട്ടിയം: അധ്യാപക ദിനത്തിൽ മുഴുവൻ അധ്യാപകരേ സല്യൂട്ട് നൽകി ആദരിച്ച് നിത്യസഹായ മാതാ ഗേൾസ് ഹൈസ്കൂളിലെ എസ്പിസി കേഡറ്റുകൾ അധ്യാപക ദിനത്തോടനുബന്ധിച്ച് സ്പെഷൽ അസംബ്ലി, കുട്ടികളുടെ പ്രസംഗം, വിധ നൃത്തരൂപങ്ങൾ എന്നിവ അവതരിപ്പിച്ചു.
എസ്പിസി കേഡറ്റുകൾ അധ്യാപകരായി ക്ലാസ് നയിച്ചു. സ്കൂൾ പ്രഥമാധ്യാപിക വൈ. ജൂഢിത്ത് ലതയെ ആദരിച്ചു.
സീനിയർ അധ്യാപകരായ ജിസ്മി ഫ്രാങ്ക്ളിൻ, ബെൽസിറ്റ, നീനു പ്രകാശ്, സിസ്റ്റർ ജോയൽ, വീനിത എന്നിവർ പ്രസംഗിച്ചു.