സ്കൂൾ വളപ്പിലേക്ക് മരം കടപുഴകി വീണു
1458290
Wednesday, October 2, 2024 6:05 AM IST
കൊട്ടാരക്കര: സ്കൂൾ വളപ്പിലേക്ക് മരം കടപുഴകി വീണ് അപകടം. സ്കൂൾ സമയമല്ലായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.
റെയിൽവേ പുറമ്പോക്കിൽ നിന്ന കൂറ്റൻ പാഴ്മരമാണ് കടപുഴകിയത്.കൊട്ടാരക്കര റെയിൽവേ സ്റ്റേഷനു സമീപം പ്രവർത്തിക്കുന്ന മന്നം മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ വളപ്പിലേക്കാണ് മരം വീണത്. പുലർച്ചെ നാലിനാണ് മരം കടപുഴകിയത് .സ്കൂളിന്റെ . ചുറ്റുമതിലും ശൗചാലയവും തകർന്നു.സ്കൂൾ ബസുകൾ നിർത്തിയിടുന്ന ഷെഡും തകർന്നിട്ടുണ്ട്.
അപകടകാരികളായ പാഴ്മരങ്ങൾ മുറിച്ചു മാറ്റണമെന്ന് സ്കൂൾ അധികൃതർ പലതവണ ആവശ്യപ്പെട്ടിട്ടുള്ളതാണ്. റെയിൽവേ മധുര ഡിവിഷൻ മാനേജർക്കും കത്ത് നൽകിയിരുന്നു. ഒരു നടപടിയും റെയിൽവേയുടെ ഭാഗത്തു നിന്നും ഉണ്ടായില്ല. ഇത്തരം അപകടകാരികളായ മരങ്ങൾ ഇനിയും അവശേഷിക്കുന്നുണ്ട്.