കലാവേദി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു
1458863
Friday, October 4, 2024 5:40 AM IST
കൊല്ലം: പെരിനാട് കലാവേദിയുടെ മികച്ച ജില്ലാ പഞ്ചായത്ത് അംഗത്തിനുള്ള പുരസ്കാരത്തിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ അർഹനായി.ഉല്ലാസ് കോവൂരിനാണ് കടവൂർ ബാലൻ സ്മാരക പുരസ്കാരം. മികച്ച കോർപ്പറേഷൻ കൗൺസിലർക്കുള്ള സി.കെ. ഗോവിന്ദപ്പിള്ള പുരസ്കാരത്തിന് പോർട്ട് ഡിവിഷൻ കൗൺസിലർ ജോർജ് ഡി. കാട്ടിലും അർഹനായി.
13 - ന് വൈകുന്നേരം അഞ്ചിന് നടക്കുന്ന സമ്മേളനത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപി പുരസ്കാരങ്ങൾ സമ്മാനിക്കും. ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ. മധു മുഖ്യപ്രഭാഷണം നടത്തും. രാവിലെ 7.30 ന് കാഥികൻ ഡോ. വസന്തകുമാർ സാംബശിവൻ കുട്ടികൾക്ക് ആദ്യാക്ഷരം കുറിക്കും. 12-ന് രാത്രി ഏഴിന് ജില്ലാതല നാടോടിനൃത്ത മത്സരവും നടക്കും.