ജീവകാരുണ്യരത്ന പുരസ്കാരം കലയപുരം ജോസിന് സമ്മാനിച്ചു
1461131
Tuesday, October 15, 2024 12:58 AM IST
കൊട്ടാരക്കര: കവിതാ കലാസാംസ്കാരിക വേദിയുടെ മികച്ച ജീവകാരുണ്യരത്ന പുരസ്കാരം ആശ്രയ ജനറൽ സെക്രട്ടറി കലയപുരം ജോസിന് സമ്മാനിച്ചു.കോഴിക്കോട് നടന്ന വാർഷിക ചടങ്ങിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പുരസ്കാരം കലയപുരം ജോസിന് സമ്മാനിച്ചു. അരനൂറ്റാണ്ട് കാലത്തെ കലയപുരം ജോസിന്റെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അംഗീകാരമായിട്ടാണ് അവാർഡ് ലഭിച്ചത്.