കൊട്ടാരക്കര ആർട്ട് ഫെസ്റ്റ് - 2025
1535109
Friday, March 21, 2025 5:47 AM IST
കൊട്ടാരക്കര: സാംസ്കാരിക വകുപ്പ് ,കൊട്ടാരക്കര നഗരസഭ , ഭാമിനി കൾച്ചറൽ സൊസൈറ്റി എന്നിവ സംയുക്തമായി സംഘടിപ്പിക്കുന്ന ആർട്ട് ഫെസ്റ്റ് - 2025 23,28 തീയതികളിൽ കൊട്ടാരക്കരയിൽ നടക്കും.
ഇതിനായി സംഘാടക സമിതി രൂപീകരിച്ചു. 23ന് വൈകുന്നേരം നാലിന് സെമിനാർ കല്യാണി റസിഡൻസിയിലും 28ന് വൈകുന്നേരം അഞ്ചിന് പൊതുസമ്മേളനം മുനിസിപ്പൽ ഗ്രൗണ്ടിലും നടക്കും. പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും.
തുടർന്ന് തായമ്പക വിദ്വാൻ മട്ടന്നൂർ ശങ്കരൻകുട്ടിയും ഉള്ളേരി പ്രകാശും നേതൃത്വം നൽകുന്ന സംഗീത ഫ്യൂഷൻ മുൻസിപ്പൽ ഗ്രൗണ്ടിൽ അരങ്ങേറും .