കെ. ജയകുമാറിന് പൗരസ്വീകരണം നാളെ
1535110
Friday, March 21, 2025 5:47 AM IST
കൊട്ടാരക്കര: കവിയും ഗാനരചയിതാവും മുൻ ചീഫ് സെക്രട്ടറിയുമായ കെ. ജയകുമാറിന് ആശ്രയയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സാംസ്കാരിക പ്രസ്ഥാനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ കൊട്ടാരക്കരയിൽ പൗരസ്വീകരണം നൽകും.
നാളെ വൈകുന്നേരം നാലിന് കലയപുരം ആശയ സങ്കേതത്തിൽ വച്ചാണ് സ്വീകരണംനൽകുക. കൊട്ടാരക്കര മുൻസിപ്പൽ ചെയർമാനും സ്വാഗത സംഘം ചെയർമാനുമായ അഡ്വ. കെ. ഉണ്ണികൃഷ്ണ മേനോന്റെ അധ്യക്ഷതയിൽ ചേരുന്ന സ്വീകരണ സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. മുഖ്യപ്രഭാഷണവും ഉപഹാര സമർപ്പണവും കൊടിക്കുന്നിൽ സുരേഷ് എംപി നിർവഹിക്കും.
മാർത്തോമസഭ കൊട്ടാരക്കര - പുനലൂർ ഭദ്രാസനാധിപൻ തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ, ശിവഗിരി മഠം മുൻ ട്രഷറർ വിശാലാനന്ദ സ്വാമി, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജനാബ് കടയ്ക്കൽ അബ്ദുൾ അസീസ് മൗലവി എന്നിവർ അനുഗ്രഹപ്രഭാഷണം നടത്തും. കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.എം.സാബു മാത്യു മുഖ്യാതിഥിയായിരിക്കും .
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്.രഞ്ജിത്ത്കുമാർ, എ.അഭിലാഷ്, എൻഎസ്എസ് പ്രതിനിധി സഭാംഗം ജി.തങ്കപ്പൻ പിള്ള, എസ്എൻഡിപി കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ, കവി ചവറ കെ.എസ്.പിള്ള, പഞ്ചായത്ത് പ്രസിഡന്റുമാരായ ബിന്ദു.ജി.നാഥ്, സജി കടുക്കാല, കെ.അശോകൻ, വി.പി.രമാദേവി, എബി ഷാജി, തലച്ചിറ അസീസ്, വി.കെ.ജ്യോതി, അഡ്വ. ബിജു ഏബ്രഹാം, ആർ. പ്രശാന്ത്,
സുവിധ, വി. രാധാകൃഷ്ണൻ, വി. എസ്. കലാദേവി, റജീന തോമസ്, ജില്ലാ പഞ്ചായത്തംഗം ആർ.രശ്മി, മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ ബിജി ഷാജി, വാർഡ് മെമ്പർ മനോജ് കാഞ്ഞിമുകൾ, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി പി. കെ. ജോൺസൺ, കൊട്ടാരക്കര ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ഉഷസ് കുമാർ, പി.അഭിലാഷ്, റെജിമോൻ വർഗീസ്, പട്ടാഴി ജി. മുരളീധരൻ മാസ്റ്റർ, കെ. ജയകുമാർ തുടങ്ങിയവർ പ്രസംഗിക്കും.
ജയകുമാറിന്റെ കവിതകളും ചലച്ചിത്ര ഗാനങ്ങളും കോർത്തിണക്കി ഡോ. മണക്കാല ഗോപാലകൃഷ്ണനും ആദിത്യസുരേഷും നയിക്കുന്ന രാഗയോഗവൈഭവം മുസിക് ഫ്യൂഷൻ പരിപാടിയും ഉണ്ടായിരിക്കും.