കാസ്ക്കറ്റ് ഇഎംഎസ് ദിനാചരണം സംഘടിപ്പിച്ചു
1535116
Friday, March 21, 2025 5:47 AM IST
ചവറ : ഇഎംഎസ് സ്മാരക ചാരിറ്റബിൾ സൊസൈറ്റിയുടെ (കാസ്ക്കറ്റ്)വാർഷികവും ഇഎം എസ് ദിനാചരണവും സംഘടിപ്പിച്ചു. കവി ആലങ്കോട് ലീലാകൃഷ്ണൻ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ആർ.ഷാജി ശർമ അധ്യക്ഷനായി .
ജില്ലയിലെ മികച്ച ഡോക്ടറായി തെരഞ്ഞെടുത്ത രജനി അരുണിനെ ആലങ്കോട് ലീലാകൃഷ്ണൻ ആദരിച്ചു. തുടർന്ന് ഇഎംഎസ് സാന്ത്വന ഫണ്ട് വിതരണം ചെയ്തു. സൊസൈറ്റി ഡയറക്ടർ ബോർഡ് അംഗമായിരിക്കെ അന്തരിച്ച വി.രഘുനാഥൻപിള്ളയുടെ ഛായാചിത്രം അഷ്ടമുടി വേണുനാഥ് അനാഛാദനം ചെയ്തു.
സെക്രട്ടറി സി.ശശിധരൻ, സിപി എം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബാജി സേനാധിപൻ, സിപിഐ ലോക്കൽ സെക്രട്ടറി പി.സാബു, ഖജാന്‍ജി ഡോ.എസ്. പത്മകുമാർ,ആർ.രാജേഷ്,ബി.കെ.വിനോദ്, കെ.എസ്.അനിൽ, ആർ.രാജി എന്നിവർ പ്രസംഗിച്ചു .
കേരള യൂണിവേഴ്സിറ്റി യുവജനോത്സവ ജേതാവ് ആദർശ് ബാബു മുഖത്തലയുടെ തബല വാദനവും കാസ്കറ്റ് മ്യൂസിക് ക്ലബിന്റെ കലാപരിപാടികളും നടന്നു.
ദിനാചരണ ഭാഗമായി 23ന് രാവിലെ ഒമ്പതുമുതൽ ചവറസൗത്ത് എൽവിഎൽപിഎസിൽ എൻഎസ് സഹകരണ ആശുപത്രിയുടെ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും.