ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രികൻ മരിച്ചു
1535294
Saturday, March 22, 2025 1:58 AM IST
പരവൂർ: ടിപ്പർ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. ചിറക്കരത്താഴം ഇടവട്ടം ഷാജി ഭവനിൽ ഷാജി (57)യാണ് മരിച്ചത്. ഇന്നലെ വൈകുന്നേരം പരവൂർ പാരിപ്പള്ളി റോഡിൽ പുതക്കുളം മുക്കടയിലായിരുന്നു അപകടം.
പരവൂർ ഭാഗത്തുനിന്നും ചിറക്കരത്താഴത്തേയ്ക്ക് പോവുകയായിരുന്ന ഷാജി സ്കൂട്ടറിൽ പാരിപ്പള്ളി ഭാഗത്തുനിന്നും പരവൂർ ഭാഗത്തേയ്ക്ക് ലോഡുമായി വന്ന ടിപ്പർലോറി ഇടിക്കുകയായിരുന്നു. ടിപ്പർ ലോറി അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടം സംഭവിച്ച ഉടൻ ഓടിക്കൂടിയ നാട്ടുകാർ ഷാജിയെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. ബേബിയാണ് ഭാര്യ. മക്കൾ : ഷിജു, ഷിജ. പരവൂർ പോലീസ് കേസെടുത്തു.