കിഴക്കേത്തെരുവ് സെന്റ് മേരീസ് സ്കൂളിൽ വായന വാരാചരണം
1569359
Sunday, June 22, 2025 6:04 AM IST
കൊട്ടാരക്കര: കിഴക്കേക്കര സെന്റ്മേരീസ് സ്കൂളിൽ വായനവാരാചരണത്തിന് തുടക്കം കുറിച്ചു. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി ആയിരത്തോളം കുട്ടികൾ പങ്കെടുത്തു. സാഹിത്യകാരനും ഗായകനുമായ പിടിഎ പ്രസിഡന്റ് ജോർജ് ജേക്കബ് ഫ.ഗീവർഗീസ് എഴിയത്തിന് പുസ്തകം നൽകി ഉദ്ഘാടനം നിർവഹിച്ചു. പ്രിൻസിപ്പൽ ടി .ടി .ജോമി, ഹെഡ്മാസ്റ്റർ ടി .രാജു, സ്റ്റാഫ് സെക്രട്ടറി ബിനിൽ ജോൺ എന്നിവർ പ്രസംഗിച്ചു.
വിദ്യാർഥി പ്രതിനിധികളായ ഹെലൻ, അൽജിൻ, ഷാർലെറ്റ് എന്നിവർ പി. എൻ .പണിക്കർ അനുസ്മരണം നടത്തി. കുട്ടികൾ നൽകിയ 49 പുസ്തകങ്ങൾ സ്കൂൾ ലൈബ്രറിക്ക് കൈമാറി. കോർഡിനേറ്റർമാരായ അനീഷ് കെ.ഏബ്രഹാം, ഡി.സുജ, അധ്യാപകരായ റോസ്മേരി, കോശി കെ.ബാബു, ഷാജിമോൻ, ബിന്ദു ജോർജ് എന്നിവർ നേതൃത്വം നൽകി.