ച​വ​റ : കെ​എം​എം​എ​ൽ ജീ​വ​ന​ക്കാ​രു​ടെ പ​ത്താം ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ദീ​ർ​ഘ​കാ​ല ക​രാ​ർ വേ​ഗ​ത്തി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് കെ​എം​എം ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ മ​ന്ത്രി പി. ​രാ​ജീ​വി​ന് നി​വേ​ദ​നം ന​ൽ​കി.

2021 ജ​നു​വ​രി ഒ​ന്ന് മു​ത​ൽ ന​ട​പ്പി​ലാ​ക്കേ​ണ്ട ശ​മ്പ​ള​പ​രി​ഷ്ക​ര​ണ ച​ർ​ച്ച​ക​ൾ മാ​നേ​ജ്മെ​ന്‍റ് ത​ല​ത്തി​ൽ നീ​ണ്ടു പോ​യ​തി​നെ തു​ട​ർ​ന്നാ​ണ് വ്യ​വ​യാ​യ മ​ന്ത്രി​യെ ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യ​ത്.

പ​ത്താം ദീ​ർ​ഘ​കാ​ല ക​രാ​റി െ ന്‍റ ഫി​റ്റ്മെ​ന്‍റ് ബെ​നി​ഫി​റ്റ് ശ​ത​മാ​ന​മു​ൾ​പ്പെ​ടെ തീ​രു​മാ​നി​ക്കു​ന്ന അ​വ​സാ​ന​ഘ​ട്ട ച​ർ​ച്ച ഉ​ട​ൻ ത​ന്നെ വി​ളി​ക്കാ​മെ​ന്ന ഉ​റ​പ്പ് യൂ​ണി​യ​ന് മ​ന്ത്രി​യി​ൽ നി​ന്നും ല​ഭി​ച്ചി​ട്ടു​ണ്ട്.

വ​ർ​ക്കിം​ഗ് പ്ര​സി​ഡ​ന്‍റ ും സി​ഐ​ടി​യു ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ എ​സ്. ജ​യ​മോ​ഹ​ൻ, യൂ​ണി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി. ​സി. ര​തീ​ഷ് കു​മാ​ർ, എം ​എ​സ് യൂ​ണി​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഗോ​പ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.