നിലമ്പൂർ ജനത പിണറായിക്ക് ക്യാപിറ്റൽ പണിഷ്മെന്റാണ് നൽകിയത്: പി.രാജേന്ദ്രപ്രസാദ്
1569961
Tuesday, June 24, 2025 6:02 AM IST
കൊല്ലം: നിലമ്പൂർ ജനത പിണറായിക്ക് ക്യാപിറ്റൽ പണിഷ്മെന്റാണ് നൽകിയിരിക്കുന്നതെന്ന് ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ് . 2026-ൽ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് 100 സീറ്റ് നേടി വിജയിക്കും എന്നത് അരക്കിട്ട് ഉറപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചുകൊണ്ട് കൊല്ലത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനവും മധുര വിതരണവും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഡി .ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ .ബിന്ദു കൃഷ്ണ, നടുക്കുന്നിൽ വിജയൻ, സൂരജ് രവി, എസ് .വിപിനചന്ദ്രൻ, എൻ.ഉണ്ണികൃഷ്ണൻ, എം.എം.സഞ്ജീവ് കുമാർ, അഡ്വ .വിഷ്ണു സുനിൽ പന്തളം, അഡ്വ .ഫേബ സുദർശൻ, യു .വഹീദ, പാലത്തറ രാജീവ്, ആഷിക്ക് ബൈജു, കെ .ബി .ഷഹാൽ, കുരീപ്പുഴ യഹിയ, സലാഹുദീൻ, ജി .ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.