കൊട്ടിയത്ത് രണ്ടുകിലോ കഞ്ചാവ് പിടിച്ചു
1569956
Tuesday, June 24, 2025 6:02 AM IST
ചാത്തന്നൂർ:വില്പനയ്ക്കായി മോട്ടോർ ബൈക്കിൽ കടത്തുകയായിരുന്ന രണ്ട് കിലോ കഞ്ചാവ് എക്സൈസ് സംഘം പിടിച്ചെടുത്തു. ബൈക്കിലുണ്ടായിരുന്ന രണ്ടുപേർ ബൈക്ക് ഉപേക്ഷിച്ച് ഓടിരക്ഷപ്പെട്ടു. കറുത്ത പൾസർ ബൈക്ക് എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കെഎൽ 2 ബി ജി4907 എന്നാണ് ബൈക്കിലെ നമ്പർ. ഇത് യഥാർഥ രജിസ്റ്റർ നമ്പറാ ണോയെന്ന് സംശയമുണ്ടെന്ന് എക്സൈസ് പറഞ്ഞു. പാരിപ്പള്ളി കരിമ്പാലൂർ കല്ലുവിള വീട്ടിൽ ഉല്ലാസിനെയും മറ്റൊരാളെയും പ്രതികളാക്കി എക്സൈസ് കേസെടുത്തു.
കഴിഞ്ഞദിവസം കൊട്ടിയം ഒറ്റപ്ലാമൂടിന് സമീപത്തു നിന്നാണ് കഞ്ചാവ് പിടിച്ചെടുത്തത്. കഞ്ചാവുമായി ബൈക്കിലെത്തിയവർ എക്സൈസ് സംഘത്തെ കണ്ട് ബൈക്ക് ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സർക്കിൾ ഇൻസ്പെക്ടർ കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം സ്ഥലത്തെത്തി. ചാത്തന്നൂർ റെയ്ഞ്ചിലെ പ്രിവന്റീവ് ഓഫീസർ എമേഴ്സൺ, നഹാസ്, സിഇഒ ഗിരീഷ്, തുടങ്ങിയവരടങ്ങിയ സംഘമാണ് കഞ്ചാവ് പിടിച്ചെടുത്തത്.