വനിതാസംഘം വാർഷിക പൊതുയോഗം
1569951
Tuesday, June 24, 2025 6:02 AM IST
ചാത്തന്നൂർ:എസ്എൻഡിപി യോഗം മൈലക്കാട് തഴുത്തല ശാഖയിൽ വനിതാ സംഘത്തിന്റെ വാർഷിക പൊതുയോഗവും പുതിയ ഭരണസമിതി തെരഞ്ഞെടുപ്പും നടന്നു. പൊതുയോഗം ചാത്തന്നൂർ യൂണിയൻ പ്രസിഡന്റ്ബി. ബി. ഗോപകുമാർ ഉദ്ഘാടനം ചെയ്തു.
ശാഖാ പ്രസിഡന്റ് ബൈജു അധ്യക്ഷനായിരുന്നു. പുതിയ ഭരണസമിതി ഭാരവാഹികളായി ബിന്ദു അനിൽ -പ്രസിഡന്റ്, അസിത -വൈസ് പ്രസിഡന്റ് ,ദിവ്യ ശ്രീ -സെക്രട്ടറി , സിന്ധു -ട്രഷറർ, ചിത്ര മോഹൻദാസ്,സുജ മധു, പ്രതിഭ -യൂണിയൻ പ്രതിനിധികൾ എന്നിവരെ തെരഞ്ഞെടുത്തു.
യോഗത്തിൽ യൂണിയൻ അസിസ്റ്റന്റ്സെക്രട്ടറി കെ. നടരാജൻ, ശാഖാ സെക്രട്ടറി സുദർശനൻ, ചിത്ര മോഹൻദാസ്, ശ്രീരംഗൻ,അരുൺ, രാജു, മോഹൻദാസ്, തമ്പി രാജ് എന്നിവർ പ്രസംഗിച്ചു.