യോഗദിനം ആചരിച്ചു
1569959
Tuesday, June 24, 2025 6:02 AM IST
ആര്യങ്കാവ് : സെന്റ് മേരീസ് ഹൈസ്കൂളിൽ അന്താരാഷ്ട്ര യോഗ ദിനം വിപുലമായി ആചരിച്ചു.
എച്ച്എം ഷാനിൽ ജോസഫ് യോഗദിന സന്ദേശം നൽകി. ഫിസിക്കൽ ട്രെയിനർ ജോസഫ് തോമസ് യോഗ ദിനാചരണത്തിന് നേതൃത്വം നൽകി.
അഞ്ചൽ: അഞ്ചൽ സെന്റ് ജോൺസ് കോളജിൽ എൻ എസ് എസും എൻ സി സിയും സംയുക്തമായി അന്താരാഷ്ട്ര യോഗ ദിനം ആചരിച്ചു. കോളജ് പ്രിൻസിപ്പൽ നിഷ തോമസ് ഉദ്ഘാടനം നിർവഹിച്ചു.
എൻഎസ്എസ് പ്രോഗ്രാം ഓഫീസർമാരായ തോമസ് മോഹൻ, സുനിത ഗ്രേസ് സക്കറിയ, അസോസിയേറ്റ് എൻസിസി ഓഫീസർ അരുൺ, ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ ജോർജ് വി. തോമസ് എന്നിവർ പ്രസംഗിച്ചു. അഖിലേന്ത്യ ഇന്റർ യൂണിവേഴ്സിറ്റി യോഗ പാർട്ടിസിപ്പന്റ് അഖിൽ നാഥ് യോഗ പരിശീലനത്തിന് നേതൃത്വം നൽകി.
കൊല്ലം: അന്താരാഷ്ട്ര യോഗദിനത്തിൽ യോഗ പരിശീലിച്ച് ടിടി ഐയിലെ വിദ്യാർഥികൾ. രോഗരഹിതവും സുദൃഡവുമായ ശരീരമാണ് പ്രവൃത്തി ചെയ്യുന്നതിന് ആവശ്യമായ ഘടകമെന്നും പോഷകപൂര്ണവും ക്രമവുമായ ആഹാരംപോലെ തന്നെ പ്രധാനമാണ് വ്യായാമമെന്നും അതിന് ഉത്തമമായ ഭാരതത്തനിമയുള്ള വ്യായാമ ശാസ്ത്രമാണ് യോഗയെന്നും പ്രിൻസിപ്പൽ ഇ.ടി.സജി പറഞ്ഞു.
ബുദ്ധിവികാസത്തിനും കാര്യശേഷിവര്ധിപ്പിക്കുന്നതിനും ശരീരത്തിലെ രക്തചംക്രമണം കുറ്റമറ്റതായി നടക്കാനും യോഗ ഫലപ്രദമാണെന്ന് ക്ലാസ് നൽകിയ അധ്യാപിക സി.പി. ഗീതാകുമാരി പറഞ്ഞു.
മനുഷ്യന്റെ ഏറ്റവും വലിയ ധനം ആരോഗ്യമുള്ള മനസും ആരോഗ്യമുള്ള ശരീരവുമാണ് ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ തളരാത്ത മനക്കരുത്തുള്ള തലമുറയെ വാർത്തെടുക്കുക എന്നതാണ് യോഗ പരിശീലനത്തിലൂടെ ലക്ഷ്യം വെക്കുന്നത്. പരിപാടിക്ക് അധ്യാപകരായ പി.കെ.ഷാജി, എസ്.ധനലക്ഷ്മി, രാജേശ്വരൻ എന്നിവർ നേതൃത്വം നൽകി.