കു​ണ്ട​റ : സ്കൂ​ട്ട​ർ യാ​ത്ര​യ്ക്കി​ടെ തെ​രു​വു​നാ​യ​യു​ടെ ക​ടി​യേ​റ്റ യു​വാ​വ് കു​ണ്ട​റ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നെ​ടു​മ്പാ​യി​ക്കു​ളം മു​ക്കൂ​ട് സ്കൂ​ളി​ന് സ​മീ​പ​ത്ത് വെ​ച്ചാ​ണ് സ്കൂ​ട്ട​റി​ൽ യാ​ത്ര ചെ​യ്യ​വേ തെ​രു​വു​നാ​യ സ്കൂട്ടറിന് പി​റ​കെ ഓ​ടി യു​വാ​വി​നെ ക​ടി​ച്ച​ത് . മു​ക്കൂ​ട് സ്വ​ദേ​ശി സു​ധീ​ഷി​നാ​ണ് ക​ടി​യേ​റ്റ​ത്. ഇ​ന്ന​ലെ രാ​ത്രി 10നാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ നി​ന്ന് മ​റി​ഞ്ഞു​വീ​ണ് സു​ധീ​ഷി​ന് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.