യോഗദിനം ആചരിച്ചു
1569949
Tuesday, June 24, 2025 6:02 AM IST
അഞ്ചൽ: പാലമുക്ക് എം എസ് സി എൽ പി സ്കൂളിൽ അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് സ്പെഷൽ അസംബ്ലി നടത്തി. യോഗ ചെയ്യുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രഥമാധ്യാപകൻ ജി .സജി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് എടുത്തു. തുടർന്ന് അധ്യാപകർ കുട്ടികൾക്ക് കായിക പരിശീലനവും യോഗ പരിശീലനവും നൽകി. സുംബ ഡാൻസും അവതരിപ്പിച്ചു.