ഹരിത പന്തൽ നിർമാണം
1570225
Wednesday, June 25, 2025 6:05 AM IST
ആര്യങ്കാവ്: സെന്റ് മേരീസ് ഹൈസ്കൂളിൽ അടുക്കള തോട്ടത്തി ന്റെ ഭാഗമായി ഹരിത പന്തൽ നിർമാണത്തിന് വിദ്യാർഥികളും അധ്യാപകരും തുടക്കം കുറിച്ചു. സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലേക്ക് പച്ചക്കറികൾ ലഭ്യമാക്കുന്നതിനായിട്ടാണ് സ്കൂളിൽ ഹരിത പന്തൽ ഒരുക്കുന്നത്.
മുൻവർഷങ്ങളിലും പച്ചക്കറി കൃഷികൾ സ്കൂളിൽ ഉണ്ടായിരുന്നെങ്കിലും വന്യജീവികൾ നശിപ്പിക്കുന്നതിനാൽ വിളവെടുപ്പ് സാധ്യമായിരുന്നില്ല. സ്കൂളിന് വന്യജീവികളിൽ നിന്ന് സംരക്ഷണം നൽകുന്നതിന് സംരക്ഷണ വേലി വേണമെന്ന ആവശ്യം ശക്തമാണ്.
സ്കൂളിൽ പച്ചക്കറി തോട്ടം ഒരുക്കുന്നതിന് ഹെഡ്മാസ്റ്റർ ഷാനിൽ ജോസഫ്, അധ്യാപകരായ ജോസഫ് തോമസ്, കെ.എ.ബിജു, സോഫിയ മരിയ ജോസഫ്, തുടങ്ങിയവർ നേതൃത്വം നൽകി.