നോർക്ക നെയിം പദ്ധതി: തൊഴിലുടമകൾക്ക് ശമ്പളവിഹിതത്തിനായി രജിസ്റ്റര്‍ ചെയ്യാം
1570226
Wednesday, June 25, 2025 6:05 AM IST
കൊല്ലം: പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റന്റ് ആന്റ് മൊബിലൈസ്ഡ് എംപ്ലോയ്മെന്റ് അഥവ ‘നെയിം’പദ്ധതിപ്രകാരം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിലുടമകള്‍ക്ക് ശമ്പളവിഹിതം ലഭ്യമാക്കുന്നതിനായി ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം. തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണ് നെയിം.
പദ്ധതി ആരംഭിച്ച 2024 ഒക്ടോബറിനു ശേഷം പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴലുടമകൾ നോർക്ക റൂട്ട്സി െന്റ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യണം. ചുരുങ്ങിയത് രണ്ട് വർഷമെങ്കിലും വിദേശത്ത് ജോലി ചെയ്ത് തിരികെയെത്തിയ പ്രവാസികൾക്ക് ജോലി നൽകിയിട്ടുള്ള തൊഴിൽ ഉടമകൾക്കാണ് ശമ്പളവിഹിതത്തിന് അർഹത.
വെബ്സൈറ്റ് സന്ദർശിക്കുകയോ 0471-2770523 ഫോൺ നമ്പറിൽ പ്രവൃത്തി ദിനങ്ങളില്‍, ഓഫീസ് സമയത്ത് ബന്ധപ്പെടുകയോ ചെയ്യാം. അർഹരായവക്ക് എത്രയും പെട്ടെന്ന് രജിസ്റ്റർ ചെയ്ത് ഈ ആനുകൂല്യം പ്രയോജനപ്പെടുത്താം.
പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം പദ്ധതി വഴി ലഭിക്കും. ഒരു സ്ഥാപനത്തിന് പരമാവധി 50 പേരെ വരെ ശമ്പളവിഹിതം ലഭ്യമാക്കി നെയിം പദ്ധതിപ്രകാരം നിയമിക്കാനാകും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി.
രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററി െ ന്റ ടോള്‍ ഫ്രീ നമ്പറായ 1800 425 3939 ലേക്ക് ഇന്ത്യയില്‍ നിന്നും +91-8802 012 345 നമ്പറിലേക്ക് വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസിൽ ബന്ധപ്പെടാവുന്നതാണ്.