വായനദിനാഘോഷം
1569380
Sunday, June 22, 2025 6:17 AM IST
അഞ്ചല്‍ : അലയമണ്‍ സര്‍ക്കാര്‍ ന്യൂ എല്‍പി സ്കൂളില്‍ വായനദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. സ്കൂളില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ പിടിഎ പ്രസിഡന്റ് പി. സനില്‍കുമാറിന്റെ അധ്യക്ഷതയില്‍ എച്ച്എം ബി.എസ്. സീമ വായനാദിന സന്ദേശം നല്കി. തുടര്‍ന്നു കവി പരിചയം, അക്ഷരമരം ഒരുക്കല്‍, പതിപ്പ് പ്രകാശനം, പോസ്റ്റര്‍ പ്രകാശനം, കഥാവായന, വായനാ മത്സരം, പ്രസംഗം ഉള്‍പ്പടെ വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിച്ചു.
വരും ദിവസങ്ങളില്‍ ലൈബ്രറി പരിചയപ്പെടുത്തല്‍ വായനാ കോര്‍ണര്‍ ഉദ്ഘാടനം ഉൾപ്പെടെ നടത്തുമെന്ന് എച്ച് എം പറഞ്ഞു. സീനിയര്‍ അസിസ്റ്റന്റ് ഷാഹിന, സ്റ്റാഫ് സെക്രട്ടറി മറിയം തുടങ്ങിയവര്‍ പ്രസംഗിച്ചു.