റീല്‍സ് ചെയ്ത് സമ്മാനം നേടാം
1569957
Tuesday, June 24, 2025 6:02 AM IST
കൊല്ലം : ‘എന്റെകരുതല് എന്റെ പരിസ്ഥിതിയ്ക്കായി’ എന്ന പരിസ്ഥിതിദിന കാമ്പയിന്റെ ഭാഗമായി സംസ്ഥാന ശുചിത്വ മിഷന് പ്രായഭേദമന്യേ റീല്‍സ് മത്സരം സംഘടിപ്പിക്കുന്നു. പരമാവധി ഒരു മിനിട്ട് ദൈര്‍ഘ്യമുളള റീലുകളാണ് മത്സരത്തിന് തയാറാക്കേണ്ടത്.
റീലുകള്‍ എംപി നാല് അല്ലെങ്കില്‍ എവിഐ ഫോര്‍മാറ്റില്‍ 9:16 പോര്‍ട്രേറ്റ് ഫോര്‍മാറ്റിലാണ് നിര്‍മിക്കേണ്ടത്. ശുചിത്വ മിഷന്റെ ആശയങ്ങളുമായി പൊരുത്തപ്പെടുന്ന മികച്ച 10 റീലുകള്‍ക്ക് 10000 രൂപാ വീതം സമ്മാനം നല്‍കും.
റീലുകള്‍ മലയാളത്തില്‍ തയാറാക്കി 28ന് മുമ്പ് 9495559792 എന്ന വാട്സ് ആപ്പ് നമ്പരില്‍ പേരും അഡ്രസും ചേര്‍ത്ത് അയക്കണം. വിശദ വിവരങ്ങള്‍ക്കും പ്രസ്തുത നമ്പരില്‍ ബന്ധപ്പെടാം.