അ​ഞ്ച​ല്‍ : അ​ല​യ​മ​ൺ പ​ഞ്ചാ​യ​ത്തി​ലെ സ​മ​ഗ്ര പ​ച്ച​ക്ക​റി യ​ജ്ഞം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തുത​ല പ​ച്ച​ക്ക​റി കൃ​ഷി​ക്ക് ആ​ന​ക്കു​ളം യുപി സ്കൂ​ളി​ൽ തു​ട​ക്കം കു​റി​ച്ചു. ഹ​രി​ത ക​ർ​മ കൃ​ഷി​ക്കൂ​ട്ടം അം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൃ​ഷി ആ​രം​ഭി​ച്ച​ത്. പി​ന്തു​ണ​യു​മാ​യി കൃ​ഷി​ഭ​വ​നും പ​ഞ്ചാ​യ​ത്തും ഒ​പ്പ​മു​ണ്ടാ​കും. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​മോ​ദി െ ന്‍റ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​ജ​യ​ശ്രീ പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു.

സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ഗീ​ത കു​മാ​രി, മു​ര​ളി, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ശോ​ഭ​ന, ജേ​ക്ക​ബ് മാ​ത്യൂ, ബി​നു ചാ​ക്കോ, അ​മ്പി​ളി കൃ​ഷി അ​സി​സ്റ്റ​ന്‍റ് ശി​ൽ​പ, ഹ​രി​ത ക​ർ​മ്മ സേ​ന കോ​ർ​ഡി​നേ​റ്റ​ർ രാ​ഹു​ൽ, ഹ​രി​ത ക​ർ​മ കൃ​ഷി​ക്കൂ​ട്ടം അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും, ജൈ​വ കാ​ർ​ഷി​ക രീ​തി​ക​ൾ പ്ര​ച​രി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ടാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.