ഓണത്തെ വരവേൽക്കാൻ ചെണ്ടുമല്ലി കൃഷി
1570237
Wednesday, June 25, 2025 6:12 AM IST
കൊട്ടാരക്കര: വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി കൃഷി സമൃദ്ധിയുടെ ഭാഗമായി പുഷ്പകൃഷിയിൽ ചെണ്ടുമല്ലികൃഷി ചെയ്യുന്നതി െ ന്റ ബ്ലോക്ക് തല ഉദ്ഘാടനം ബ്ലോക്ക് പ്രസിഡന്റ് എസ്.രഞ്ജിത്ത് നിർവഹിച്ചു. ബ്ലോക്ക് വൈസ് പ്രസിഡന്റ് ദിവ്യാ ചന്ദ്രശേഖർ അധ്യക്ഷയായിരുന്നു. അഗ്രികൾച്ചറൽ അസി.ഡയറക്ടർ വി.എസ്. സരിത പദ്ധതിയെ കുറിച്ച് വിശദീകരിച്ചു.
ബ്ലോക്ക് സ്ഥിരം സമിതി അധ്യക്ഷൻ എ.അജി, ബ്ലോക്ക് അംഗങ്ങളായ അഡ്വ.ബെച്ചി ബി.മലയിൻ, എൻ.മോഹനൻ, ഒ.ബിന്ദു, പഞ്ചായത്ത് അംഗം വിജയനാഥ്, കൃഷ്ണകുമാർ, സന്ധ്യ, കുളക്കട കൃഷി ഓഫീസർ സതീഷ് കുമാർ, എന്നിവർ പ്രസംഗിച്ചു.ജെഎൽജി ഗ്രൂപ്പ് അംഗങ്ങളായ സുബിത്ത്, ബാലു തുടങ്ങിയവരും പങ്കെടുത്തു.
കുളക്കട ഡിവിഷനിലെ പൂവറ്റൂർ പടിഞ്ഞാറ് ഏലായിലാണ് ബ്ലോക്ക് തല ഉദ്ഘാടനം നടന്നത്. ബ്ലോക്ക് പഞ്ചായത്ത് മൂന്നു ലക്ഷം രൂപ ഉൾപ്പെടുത്തി കുളക്കട, മൈലം, പവിത്രേശ്വരം, ഉമ്മന്നൂർ, മേലില, വെട്ടിക്കവല പഞ്ചായത്തുകളിലെ 120 ജെഎൽ ജി ഗ്രൂപ്പുകൾക്കാണ് ചെണ്ടുമല്ലി പൂക്കൾ കൃഷി ചെയ്യുന്നതിനുള്ള സഹായം ചെയ്യുന്നത്. ഓണത്തിന് ഇതി െ ന്റ വിളവെടുപ്പ് നടത്തി കുടുംബശ്രീയുടെ ഓണവിപണിയിലൂടെ വിപണനം നടത്തുന്നതിനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.