കെഎസ്ടിഎ പ്രതിഷേധ ധർണ നടത്തി
1569379
Sunday, June 22, 2025 6:17 AM IST
ചവറ : എസ് എസ് കെ ജീവനക്കാർക്ക് ശമ്പളം നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരേ കെഎസ്ടിഎ ചവറ സബ്ജില്ലാ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. സംസ്ഥാന കമ്മിറ്റി അംഗം എം. എസ്. ഷിബു സമരം ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ വൈസ് പ്രസിഡന്റ് സിമി .വൈ. ബുഷ്റ അധ്യക്ഷയായി. സബ്ജില്ല സെക്രട്ടറി എസ്. ഷൈൻകുമാർ, ജില്ലാ എക്സിക്യുട്ടീവ് അംഗങ്ങളായ ടി. ബിജു, ജി. എസ്. സരിത, കിഷോർ .കെ. കൊച്ചയ്യം, ട്രഷറർ സി. എസ്. പ്രദീപ്, ലിബു, അമീന എന്നിവർ പ്രസംഗിച്ചു.