കൊ​ല്ലം: കു​മാ​ര​നാ​ശാ െ ന്‍റ ച​ര​മ​ശ​താ​ബ്ദി​യു​ടെ ഭാ​ഗ​മാ​യി കൊ​ല്ല​ത്തു നി​ന്നും പ​ല്ല​ന കു​മാ​ര​കോ​ടി​യി​ലേ​ക്ക് ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ലിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഗ്ര​ന്ഥ​ശാ​ല പ്ര​വ​ര്‍​ത്ത​ക​രും എ​ഴു​ത്തു​കാ​രും സാ​ഹി​ത്യ​യാ​ത്ര ന​ട​ത്തി.

കു​മാ​ര​നാ​ശാ​ന്‍ അ​ന്ത്യ​വി​ശ്ര​മം കൊ​ള്ളു​ന്ന പ​ല്ല​ന കു​മാ​ര​കോ​ടി​യി​ല്‍ അ​വ​ർ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. പ​ല്ല​ന കു​മാ​ര​നാ​ശാ​ന്‍ സ്മാ​ര​ക​ത്തി​ല്‍ ചേ​ര്‍​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡോ. ​പി.കെ.​ഗോ​പ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് കെ. ​ബി. മു​ര​ളീ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​യി. ഡോ. ​വ​ള്ളി​ക്കാ​വ് മോ​ഹ​ന്‍​ദാ​സ്, ഡോ. ​കെ. ബി. ​ശെ​ല്‍​വ​മ​ണി എ​ന്നി​വ​ര്‍ ആ​ശാ െ ന്‍റ കാ​വ്യ​ലോ​കം എ​ന്ന വി​ഷ​യ​ത്തെ മു​ന്‍​നി​ര്‍​ത്തി പ്ര​ബ​ന്ധ​ങ്ങ​ള്‍ അ​വ​ത​രി​പ്പി​ച്ചു.

ആ​ശാ െന്‍റ ച​ണ്ഡാ​ല​ഭി​ക്ഷു​കി എ​ന്ന ക​വി​ത​യു​ടെ ദൃ​ശ്യാ​വി​ഷ്‌​കാ​രം ശു​ഭ വ​യ​നാ​ടും സം​ഘ​വും അ​വ​ത​രി​പ്പി​ച്ചു. ആ​ശാ​ന്‍ ക​വി​ത​ക​ളു​ടെ ആ​ലാ​പ​നം ശ​ശി​ധ​ര​ന്‍ കു​ണ്ട​റ, അ​പ്സ​ര ശ​ശി​കു​മാ​ര്‍, ആ​ശ്രാ​മം ഓ​മ​ന​ക്കു​ട്ട​ന്‍, ശി​വ​രാ​ജ​ന്‍ കോ​വി​ല​ഴി​കം, ബി​നീ​ഷ്, ആ​ര്‍. സു​ജാ​കു​മാ​രി എ​ന്നി​വ​ര്‍ ന​ട​ത്തി. സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജി. ​കൃ​ഷ്ണ​കു​മാ​ര്‍,

ആ​ല​പ്പു​ഴ ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ടി. ​തി​ല​ക​രാ​ജ്, ജി​ല്ലാ ലൈ​ബ്ര​റി കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഡി. ​സു​കേ​ശ​ന്‍, കൊ​ല്ലം താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി. ​ഉ​ഷാ​കു​മാ​രി, സെ​ക്ര​ട്ട​റി അ​ഡ്വ. കെ. ​പി. സ​ജി​നാ​ഥ്, കു​ന്ന​ത്തൂ​ര്‍ താ​ലൂ​ക്ക് സെ​ക്ര​ട്ട​റി എ​സ്. ശ​ശി​കു​മാ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.