ജില്ലയിൽ മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് തുടങ്ങുന്നു
1570223
Wednesday, June 25, 2025 6:05 AM IST
കൊല്ലം: മാലിന്യ സംസ്കരണ രംഗത്തെ ഒരു പുതിയ മാതൃകയുമായി ജില്ലാ പഞ്ചായത്ത്. ജില്ലാ പഞ്ചായത്തി െ ന്റ നേതൃത്വത്തിൽ കൊല്ലത്ത് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ് പ്രവർത്തനം ആരംഭിക്കുകയാണ്. യൂണിറ്റ് സമർപ്പണം മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. 27ന് ഉച്ചകഴിഞ്ഞ് മൂന്നിന് ആശ്രാമം ജില്ലാ ആയുർവേദ ആശുപത്രി ഗ്രൗണ്ടിലാണ് സമർപ്പണം നടക്കുന്നത്.
പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ അധ്യക്ഷത വഹിക്കും. കേരളത്തിൽ ആദ്യമായി ഒരു ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയാണിത്. ഗ്രാമ-നഗര മേഖലകളിൽ സെപ്റ്റിക് മാലിന്യങ്ങൾ ശാസ്ത്രീയമായി ശേഖരിച്ച് സംസ്കരിക്കുന്ന സംവിധാനമാണ് മൊബൈൽ സെപ്റ്റേജ് ട്രീറ്റ്മെന്റ് യൂണിറ്റ്.
പരിസ്ഥിതിയെ സംരക്ഷിക്കുകയും പൊതുജനാരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ മുഖ്യലക്ഷ്യം. പ്രവർത്തന സംവിധാനംപൂർണമായി സജ്ജീകരിച്ച മൊബൈൽ യൂണിറ്റുകൾ പഞ്ചായത്തുകളിലേക്കും നഗരപ്രദേശങ്ങളിലേക്കും എത്തുന്നു. ശുചിത്വമിഷ െ ന്റ അംഗീകാരമുള്ള ഭൗമ എൻവിറോ ടെക് പ്രൈവറ്റ് ലിമിറ്റഡി െ ന്റ സാങ്കേതിക സഹായത്തോടെ ആധുനികമായി സജീകരിച്ചിട്ടുള്ള മൊബൈൽ യൂണിറ്റാണിത്.
വീടുകളിലും സ്ഥാപനങ്ങളിലുമുള്ള സെപ്റ്റിക് മാലിന്യങ്ങൾ സുരക്ഷിതമായി ശേഖരിച്ച് ശാസ്ത്രീയമായി ശുദ്ധീകരിക്കുന്ന സമഗ്രമായ സംവിധാനമാണ്. തുടക്കത്തിൽ രണ്ട് വാഹനമാണ് ക്രമീകരിച്ചിട്ടുള്ളത്. പിന്നീട് ഒന്നുകൂടി ഏർപ്പെടുത്തും.
ഒരു വാഹനത്തിന്റെ ചെലവ് 50 ലക്ഷം രൂപയാണ്.സംരംഭത്തിന്റെ പ്രാധാന്യം കേരളത്തിൽ സുസ്ഥിര ശുചിത്വം ഉറപ്പാക്കുന്ന പുതിയ ശൈലിയാണിത്. കൂടാതെ വാട്ടർബോഡികൾ, കിണറുകൾ എന്നിവയുടെ മലിനീകരണം തടയുന്നു.
പൊതുജനങ്ങൾക്ക് നിശ്ചിത തുക അടച്ച് ഓൺലൈൻ ബുക്കിംഗ് ചെയ്തു ഈ സേവനം ഉപയോഗപ്പെടുത്താം. കേന്ദ്ര ഗവൺമെന്റി െന്റ വാഷ് ഇൻസ്റ്റിറ്റ്യൂട്ടി െ ന്റ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി ഈ യൂണിറ്റ് ഡിസൈൻ ചെയ്തതും തുടർ പ്രവർത്തനങ്ങൾ നിർവഹിക്കുന്നതും ശുചിത്വമിഷൻ അംഗീകാരമുള്ള ഭൗമ എൻവിറോ ടെക് എന്ന സ്ഥാപനമാണ്.
സുസ്ഥിര വികസന ലക്ഷ്യങ്ങളുമായി യോജിച്ച സമീപനം കൂടിയാണിത്.
ഉദ്ഘാടനം കഴിഞ്ഞ് അടുത്ത ദിവസം മുതൽ യൂണിറ്റുകൾ പ്രവർത്തിക്കും. ഏറ്റവും കുറഞ്ഞ വാടക 5000 രൂപയാണ് നിശ്ചയിച്ചിട്ടുള്ളത്. ദൂരത്തിന് അനുസരിച്ച് നിരക്കിൽ വ്യത്യാസവും ഉണ്ടാകും.