കൊല്ലത്ത് ഒളിമ്പിക് റൺ സംഘടിപ്പിച്ചു
1569947
Tuesday, June 24, 2025 6:02 AM IST
കൊല്ലം: അന്താരാഷ്ട്ര ഒളിമ്പിക് ദിനാചാരണത്തോട് അനുബന്ധിച്ച് ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ നേതൃത്വത്തിൽ കൊല്ലം നഗരത്തിൽ ഒളിമ്പിക് റണ്ണും ഘോഷയാത്രയും സംഘടിപ്പിച്ചു.
ഇതോടനുബന്ധിച്ച് ചിന്നക്കടയിൽ നടന്ന യോഗം മന്ത്രി ജെ .ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. എം .നൗഷാദ് എംഎൽഎ അധ്യക്ഷത വഹിച്ചു. ഒളിമ്പിക് റൺ ജില്ലാ കളക്ടർ ദേവിദാസ് ഫ്ലാഗ് ഓഫ് ചെയ്തു. റസ്റ്റ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച റൺ ലാൽ ബഹാദൂർ സ്റ്റേഡിയത്തിൽ സമാപിച്ചു. റിട്ട. പോലീസ് സുപ്രണ്ട് ഷാജഹാൻ ഫിറോസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ജില്ലാ ഒളിമ്പിക് അസോസിയേഷൻ സീനിയർ വൈസ് പ്രസിഡന്റ് ഡോ. കെ രാമഭദ്രൻ, ജില്ലാ സെക്രട്ടറി ആർ.ജയകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.ജില്ലയിലെ കായിക താരങ്ങൾ, കായിക രംഗത്തെ പ്രമുഖർ,കായിക സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ റാലിയിൽ പങ്കെടുത്തു.
കരുതൽ അക്കാദമി ഭാരവാഹി ജോസ്ഫൈന്റ നേതൃത്വത്തിൽ സുമ്പാ ഫിറ്റ്നസ് പ്രദർശനവും നടന്നു. ജില്ലാ ഒളിമ്പിക് അസോസിയേഷൻ വൈസ് പ്രസിഡന്റ്ക്യാപ്റ്റൻ ക്രിസ്റ്റഫർ ഡികോസ്റ്റ, രാധാകൃഷ്ണൻ, ജയരാജ്, വിജയൻ, ജയലാൽ,ഡി.ഗീതാകൃഷ്ണൻ ,ശശിധരൻ എന്നിവർ പങ്കെടുത്തു.